---
title: "വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിടണം- എംഎസ്എഫ്"
english_title: "Teacher who sexually assaulted students should be dismissed from service - MSf"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58025/teacher-who-sexually-assaulted-students-should-be-dismissed-from-service-msf"
published_at: "2022-07-29T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e37f131093c_Picsart_22-07-29_12-02-20-117.jpg"
keywords: []
---

# വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിടണം- എംഎസ്എഫ്

> **Lead Summary:**  റിപ്പൺ: ഇക്കഴിഞ്ഞ ദിവസങ്ങളിൽ റിപ്പൺ ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ലൈഗിക അതിക്രമം നടത്തിയ അധ്യാപകൻ എസ് ആർ ജെന്നിഫർ എന്നയാളെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും എംഎസ്എഫ് മുപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.

## Article Content

 റിപ്പൺ: ഇക്കഴിഞ്ഞ ദിവസങ്ങളിൽ റിപ്പൺ ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ലൈഗിക അതിക്രമം നടത്തിയ അധ്യാപകൻ എസ് ആർ ജെന്നിഫർ എന്നയാളെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും എംഎസ്എഫ് മുപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഇത് സംബന്ധിച്ച് നിവേദനം സ്ഥാപന മേധാവിക്ക് കൈമാറുകയും ചെയ്തു. ഒന്നിലധികം പരാതികൾ നിലനിൽക്കുന്നതിനാൽ ഇത് കെട്ടിച്ചമച്ച കേസ് അല്ല എന്നും വളരെ കൃത്യമായി അധ്യാപകന്റെ ലൈംഗിക അതിക്രമത്തിന് വിദ്യാർത്ഥികൾ ഇരയായിട്ടുണ്ട് എന്നും പകൽ പോലെ വ്യക്തമാണ്.

എന്നാൽ ഇടതുപക്ഷ അധ്യാപക സംഘടന നേതാവായ ഇയാൾക്ക് വേണ്ടി ഉന്നത തല ഇടപെടലുകൾ നടക്കുന്നുണ്ട് എന്നും, അത്തരത്തിലുള്ള ഇടപെടലുകൾ ശക്തമായി എതിർത്തുകൊണ്ട് ഈ ക്രിമിനൽ അധ്യാപകനെ മാതൃകാപരമായി ശിക്ഷിക്കുന്നത് വരെ എംഎസ്എഫ് സമര രംഗത്ത് സജീവമായിരിക്കും എന്നും നേതാക്കൾ കൂട്ടിച്ചേർത്തു.എം എസ് എഫ് കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ് ഫായിസ് തലക്കൽ, വൈസ് പ്രസിഡൻ്റ് മുബഷിർ നെടുങ്കരണ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഹഫ്‌സൽ,നിഹാൽ,സ്വലാഹുദ്ദീൻ,ഷാഫി, ശംസീർ സി, അഫ്നാസ്, ഷാഹിദ്, ജസീം , ജസീല്‍ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58025/teacher-who-sexually-assaulted-students-should-be-dismissed-from-service-msf)