---
title: "ദേശീയ സ്വർണ മെഡൽ ജേതാവിന് സ്കൂളിൽ സ്വീകരണം നൽകി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58041/kelakam"
published_at: "2022-07-29T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e38657586e7_PicsArt_07-29-12.32.51.jpg"
keywords: []
---

# ദേശീയ സ്വർണ മെഡൽ ജേതാവിന് സ്കൂളിൽ സ്വീകരണം നൽകി 

> **Lead Summary:**  **കേളകം: **മഹാരാഷ്ട്രയിൽ വെച്ച് നടന്ന ദേശീയ മോസസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും വെള്ളിയും കരസ്ഥമാക്കി അഭിമാനകരമായ നേട്ടം കൈവരിച്ച സ്കൂളിലെ വിദ്യാർഥി അലൻ അബ്രഹാമിന് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി.

## Article Content

 **കേളകം: **മഹാരാഷ്ട്രയിൽ വെച്ച് നടന്ന ദേശീയ മോസസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും വെള്ളിയും കരസ്ഥമാക്കി അഭിമാനകരമായ നേട്ടം കൈവരിച്ച സ്കൂളിലെ വിദ്യാർഥി അലൻ അബ്രഹാമിന് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി.

13 വയസ്സ് വിഭാഗത്തിൽ മത്സരിച്ച അലൻ, കരാട്ടേ കത്ത മത്സരത്തിലാണ് സ്വർണം നേടിയത്. ഫൈറ്റ് വിഭാഗത്തിൽ വെള്ളിമെഡലും കരസ്ഥമാക്കി. സ്കൂളിൽ നൽകിയ സ്വീകരണ പരിപാടികൾക്ക് വാർഡ് മെമ്പർ സുനിത വാത്യാട്ട്, പിടിഎ പ്രസിഡണ്ട് സന്തോഷ് സി സി, ഹെഡ്മാസ്റ്റർ മാത്യുഎം വി സ്കൂളിലെ കരാട്ടെ അധ്യാപകൻ ബേബി, ക്ളാസ് അധ്യാപിക ദീപാ മരിയ, വിപിൻ ആന്റണി എന്നിവർ നേതൃത്വം നൽകി. മോസസ് കപ്പ് നാഷണൽ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഒന്നാം സ്ഥാനവും കർണാടകം രണ്ടാം സ്ഥാനവും മഹാരാഷ്ട്ര മൂന്നാം സ്ഥാനവും കരസ്ഥമാക്കുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58041/kelakam)