---
title: "കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങുന്നു"
english_title: "Indian women are entering the Commonwealth Games cricket today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58078/indian-women-are-entering-the-commonwealth-games-cricket-today"
published_at: "2022-07-29T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3a9bd6dd84_Screenshot_2022-07-29-15-03-31-587_com.facebook.katana.jpg"
keywords: []
---

# കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങുന്നു

> **Lead Summary:** **ബെര്‍മിംഗ്ഹാം: **കോണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. വൈകീട്ട് നാലരയ്ക്കാണ് മത്സരം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ക്രിക്കറ്റിന്റെ ആരവം. ടി20 ഫോര്‍മാറ്റില്‍ വനിതാ ടീമുള്‍ ഏറ്റമുട്ടും.

## Article Content

**ബെര്‍മിംഗ്ഹാം: **കോണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. വൈകീട്ട് നാലരയ്ക്കാണ് മത്സരം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ക്രിക്കറ്റിന്റെ ആരവം. ടി20 ഫോര്‍മാറ്റില്‍ വനിതാ ടീമുള്‍ ഏറ്റമുട്ടും.

ഇന്ത്യന്‍ ടീമിന് തുടക്കത്തിലെ നേരിടേണ്ടത് കരുത്തരായ എതിരാളികള്‍. അഞ്ച് തവണ ലോക ചാംപ്യന്മാരായ ഓസ്‌ട്രേലിയ. ഇന്ത്യയെ തോല്‍പ്പിച്ചാണ് അവസാന ടൂര്‍ണമെന്റ് ഓസീസ് ജയിച്ചത്. അതിന് കൂടി മറുപടി കൂടി കൊടുക്കാനാണ് ഇന്ത്യയിറങ്ങുക. മെഡലിന് വേണ്ടി തന്നെയാണ് കളിക്കാനിറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍  പറയുന്നു. സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ജെമീമ റൊഡ്രീഗ്‌സ്, ദീപ്തി ശര്‍മ തുടങ്ങി അതിന് പോന്നവര്‍ ടീമിലുണ്ട. ഗെയിംസിലെ ഫേവറേറ്റുകളായ ഓസ്‌ട്രേലിയയും സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.

മെഗ് ലാനിംഗ് നയിക്കുന്ന സംഘം കോമണ്‍വെല്‍ത്തിലും സ്വര്‍ണം നേടി ആതിപത്യം ഉറപ്പിക്കാന്‍ തന്നെയാകും ഇറങ്ങുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58078/indian-women-are-entering-the-commonwealth-games-cricket-today)