---
title: "വിരാട് കോലിയെ ഒഴിവാക്കുന്നത് ഗുണം ചെയ്യില്ല'; ഓസ്‌ട്രേലിയന്‍ ഇതിഹാസ താരത്തിന്റെ മുന്നറിയിപ്പ്"
english_title: "Virat kohli indian cricket "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58084/virat-kohli-indian-cricket"
published_at: "2022-07-29T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3abee0897e_1659087828898.jpg"
keywords: []
---

# വിരാട് കോലിയെ ഒഴിവാക്കുന്നത് ഗുണം ചെയ്യില്ല'; ഓസ്‌ട്രേലിയന്‍ ഇതിഹാസ താരത്തിന്റെ മുന്നറിയിപ്പ്

> **Lead Summary:** **സിഡ്‌നി:** അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്റ്റര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ തലവേദനയുണ്ടാക്കുന്ന താരമാണ് വിരാട് കോലി. താരത്തിന്റെ മോശം ഫോം തന്നെയാണ് അതിന് കാരണം. ടീമിലെടുക്കണോ വേണ്ടയോ എന്നുള്ള ആശയക്കുഴപ്പവുമുണ്ട്. എന്തായാലും വിന്‍ഡീസ് പര്യടനത്തിന് കോലിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മോശം ഫോമിലായിരുന്നു താരം. വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ താരത്തെ ഉള്‍പ്പെടുത്തുമെന്നും വാര്‍ത്തകള്‍. 

## Article Content

**സിഡ്‌നി:** അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്റ്റര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ തലവേദനയുണ്ടാക്കുന്ന താരമാണ് വിരാട് കോലി. താരത്തിന്റെ മോശം ഫോം തന്നെയാണ് അതിന് കാരണം. ടീമിലെടുക്കണോ വേണ്ടയോ എന്നുള്ള ആശയക്കുഴപ്പവുമുണ്ട്. എന്തായാലും വിന്‍ഡീസ് പര്യടനത്തിന് കോലിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മോശം ഫോമിലായിരുന്നു താരം. വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ താരത്തെ ഉള്‍പ്പെടുത്തുമെന്നും വാര്‍ത്തകള്‍. 

അതിനിടെ മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റിന്റെ (Adam Gilchrist) പ്രസ്താവനയാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. കോലിയെ ഇപ്പോള്‍ പുറത്താക്കുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നാണ് ഗില്ലി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍. ''ഒരുപാട് നാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ക്രിക്കറ്റ് പുറത്തെടുത്ത താരമാണ് കോലി. അത്തരത്തിലൊരു ഇതിഹാസ താരത്തിനെതിരെയാണ് നമ്മള്‍ സംസാരിക്കുന്നതെന്ന് ഓര്‍മവണം. ഇത്തരമൊരു സാഹചര്യത്തില്‍ കോലിയെ പുറത്തിരിത്തുന്നത് ടീമിന് ഗുണം ചെയ്യില്ല. അദ്ദേഹത്തിന് ഫോമിലേക്ക് തിരിച്ചെത്താന്‍ ഒരു ഇടവേള മാത്രം മതിയായിരിക്കും. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ കോഹ്ലി ഉറപ്പായും ഉണ്ടാവണം.'' ഗില്‍ക്രിസ്റ്റ് മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58084/virat-kohli-indian-cricket)