---
title: "കെ ഡാക്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു"
english_title: "Vijayotsavam was organized under the auspices of K Daktin"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58089/vijayotsavam-was-organized-under-the-auspices-of-k-daktin"
published_at: "2022-07-29T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3b1d64f18b_Picsart_22-07-29_15-38-56-486.jpg"
keywords: []
---

# കെ ഡാക്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ ജില്ലാ ഹയർസെക്കണ്ടറി കെമിസ്ട്രി ടീച്ചേഴ്സ് അസോസിയേഷൻ കെ ഡാക്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. പയ്യന്നൂർ ഷേണായി സ്മാരക ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പരിപാടി എം എൽ എ ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ ജില്ലാ ഹയർസെക്കണ്ടറി കെമിസ്ട്രി ടീച്ചേഴ്സ് അസോസിയേഷൻ കെ ഡാക്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. പയ്യന്നൂർ ഷേണായി സ്മാരക ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പരിപാടി എം എൽ എ ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ നിന്നും കെമിസ്ട്രി വിഷയത്തിൽ 200 ൽ 200 മാർക്ക് വാങ്ങിയ വിദ്യാർഥികളെ ഉപഹാരവും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു. കെ ഡാക്ട് സെക്രട്ടറി ഫിറോസ് ടി അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഎസ്ആർഒ യിൽ നിന്നും വിരമിച്ച സീനിയർ സയൻ്റിസ്റ്റ് വി പി ബാലഗംഗാധരൻ മുഖ്യാതിഥിയായി.

എം പ്രസാദ്, പി വി വിനോദ് കുമാർ, കെ കമലാക്ഷൻ, ഒ കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. സി വി രാജു സ്വാഗതവും പി കെ കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58089/vijayotsavam-was-organized-under-the-auspices-of-k-daktin)