---
title: "പ്രാപ്പൊയിൽ ടൗണിൽ ലോറിയിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്"
english_title: "Two injured in a car collision with a lorry in Prapoil town"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58093/two-injured-in-a-car-collision-with-a-lorry-in-prapoil-town"
published_at: "2022-07-29T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3b6a33822d_Picsart_22-07-29_15-57-57-341.jpg"
keywords: []
---

# പ്രാപ്പൊയിൽ ടൗണിൽ ലോറിയിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** ചെറുപുഴ: പ്രാപ്പൊയിൽ ടൗണിൽ ലോറിയിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക് പുലർച്ചെ റോഡിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. തിരുമേനി കോക്കടവിലെ ചൂരപ്പുഴയിൽ ജോസഫ് (ജോയി 62), മുക്കാട്ട് മാത്യു (വക്കച്ചൻ-62) എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

ചെറുപുഴ: പ്രാപ്പൊയിൽ ടൗണിൽ ലോറിയിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക് പുലർച്ചെ റോഡിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. തിരുമേനി കോക്കടവിലെ ചൂരപ്പുഴയിൽ ജോസഫ് (ജോയി 62), മുക്കാട്ട് മാത്യു (വക്കച്ചൻ-62) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 5.45 ഓടെ പ്രാപ്പൊയിൽ ടൗണിലാണ് അപകടമുണ്ടായത്. മുളപ്ര പള്ളിയിൽ നിന്ന് കോക്കടവിലേക്ക്‌ പോവുകയായിരുന്ന കാർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ചൂരപ്പടവ് കരിങ്കൽ ക്വാറിയിൽനിന്നും നിർമാണ സാമഗ്രികൾ എടുക്കാൻ ടോറസ് ലോറികൾ നിരയായി നിർത്തിയിട്ടിരിക്കുകയായിരുന്നു.

ഇതിൽ ഏറ്റവും പിന്നിലുള്ള ലോറിയിലാണ് കാറിടിച്ചത്. കോടമഞ്ഞിൽ ലോറി ശരിയായി കാണാത്തതാണ് അപകടകാരണമെന്ന് പറയുന്നു. സിഗ്നൽ ലൈറ്റുകൾ ഒന്നും ഇടാതെ റോഡിന്റെ പകുതി ഭാഗത്ത്‌ കയറ്റിയാണ് സ്ഥിരമായി ലോറികൾ നിർത്തിയിടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കാൽനടയാത്രക്കാർക്കും പ്രഭാതസവാരിക്കാർക്കും വാഹനങ്ങൾക്കും തടസ്സമായി ടോറസ് നിർത്തിയിടുന്നതിൽ നേരത്തെതന്നെ പരാതി ഉണ്ടായിരുന്നു.

തുടർച്ചയായ മൂന്നാം ദിവസമാണ് കരിങ്കൽ ക്വാറിയിൽ നിന്നുള്ള ലോറികൾ അപകടമുണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം ലോറിയിൽനിന്ന് പെരുന്തടം റോഡിൽ കരിങ്കല്ല് തെറിച്ച് വീണിരുന്നു. പിറ്റേന്ന് പെരുന്തടത്ത് ലോറി കയറി ആട് ചത്തിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58093/two-injured-in-a-car-collision-with-a-lorry-in-prapoil-town)