---
title: "സപ്ലൈ ഓഫീസിന് മുന്നിൽ പ്രകടനവും വിശദീകരണവും സംഘടിപ്പിച്ചു"
english_title: "A demonstration and explanation was organized in front of the supply office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58109/a-demonstration-and-explanation-was-organized-in-front-of-the-supply-office"
published_at: "2022-07-29T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3bfdb81e56_Screenshot_2022-07-29-16-38-15-74_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സപ്ലൈ ഓഫീസിന് മുന്നിൽ പ്രകടനവും വിശദീകരണവും സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ: ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തി വെയ്ക്കുക, ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്ത്യ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ജി ഒ യൂണിയൻ തളിപ്പറമ്പ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സപ്ലൈ ഓഫീസിന് മുന്നിൽ പ്രകടനവും വിശദീകരണവും സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ: ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തി വെയ്ക്കുക, ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്ത്യ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ജി ഒ യൂണിയൻ തളിപ്പറമ്പ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സപ്ലൈ ഓഫീസിന് മുന്നിൽ പ്രകടനവും വിശദീകരണവും സംഘടിപ്പിച്ചു.

എൻ ജി ഒ യൂണിയൻ തളിപ്പറമ്പ ഏരിയാ സെക്രട്ടറി ടി പ്രകാശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് തളിപ്പറമ്പ സപ്ലൈ ഓഫീസിന് മുന്നിലും പരിപാടി സംഘടിപ്പിച്ചത്. കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സി ഹാരിസ്, ശ്യാമള കൂവോടൻ, ടി പി ജയദേവൻ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58109/a-demonstration-and-explanation-was-organized-in-front-of-the-supply-office)