---
title: "കോൺഗ്രസ് നേതാവിൻ്റെ വീടിൻ്റെ ചുറ്റുമതിൽ തകർത്തു"
english_title: "The wall surrounding the Congress leader's house was broken"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58113/the-wall-surrounding-the-congress-leaders-house-was-broken"
published_at: "2022-07-29T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3c3ea471c6_Picsart_22-07-29_16-56-03-894.jpg"
keywords: []
---

# കോൺഗ്രസ് നേതാവിൻ്റെ വീടിൻ്റെ ചുറ്റുമതിൽ തകർത്തു

> **Lead Summary:**  പെരിങ്ങത്തൂർ: കോൺഗ്രസ് നേതാവായ ടി.കെ.സത്യൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ ചുറ്റുമതിൽ തകർത്തു.ചെങ്കല്ലുകൾ ഇളക്കി മാറ്റി. കോൺഗ്രസ് പാനൂർ ബ്ലോക്ക് സെക്രട്ടറിയാണ് സത്യൻ.പെരിങ്ങത്തൂർ പുല്ലൂക്കര റോഡിലെ മടത്തിക്കോൾ താഴെയാണ് വീട് നിർമ്മിക്കുന്നത്.

## Article Content

 പെരിങ്ങത്തൂർ: കോൺഗ്രസ് നേതാവായ ടി.കെ.സത്യൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ ചുറ്റുമതിൽ തകർത്തു.ചെങ്കല്ലുകൾ ഇളക്കി മാറ്റി. കോൺഗ്രസ് പാനൂർ ബ്ലോക്ക് സെക്രട്ടറിയാണ് സത്യൻ.പെരിങ്ങത്തൂർ പുല്ലൂക്കര റോഡിലെ മടത്തിക്കോൾ താഴെയാണ് വീട് നിർമ്മിക്കുന്നത്.

പതിനഞ്ച് മീറ്ററോളം മതിൽ പൂർണ്ണമായും തകർത്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് സംഭവം. ചൊക്ലി പോലീസിൽ പരാതി നൽകി. കോൺഗ്രസ് നേതാക്കളായ കെ.പി.സാജു, കെ.പി.ഹാഷിം എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58113/the-wall-surrounding-the-congress-leaders-house-was-broken)