---
title: "ഉണർവ് 2021: ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "One day study camp was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5812/one-day-study-camp-was-organized"
published_at: "2021-10-18T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d213d72c9a_PicsArt_10-18-12.48.54.jpg"
keywords: []
---

# ഉണർവ് 2021: ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** മുഴക്കുന്ന്: യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉണർവ് 2021 എന്ന ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോഫിൻസ് ജെയിംസിന്റെ അധ്യക്ഷതയിൽ പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

മുഴക്കുന്ന്: യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉണർവ് 2021 എന്ന ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോഫിൻസ് ജെയിംസിന്റെ അധ്യക്ഷതയിൽ പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോക്ടർ സരിൻ, അഡ്വ. ഇ ആർ വിനോദ്, തോമസ് പോൾ, തുടങ്ങിയവർ ക്ലാസ്സുകളെടുത്തു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളിയാൻ നിർവഹിച്ചു.

ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത് ചന്ദ്രൻ, നിയോജക മണ്ഡലം പ്രസിഡണ്ട് സോനു വല്ലത്തുകാരൻ, വി രാജു, വി പ്രകാശൻ, സജിത മോഹനൻ, സിബി ജോസഫ്,സജീദ് പി വി, മൊയ്തീൻ പറക്കണ്ടം, അമൽ ബാബുരാജ്, ശ്രീനാഥ്, ഷിൻസ്, നോബിൾ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5812/one-day-study-camp-was-organized)