---
title: "കുറഞ്ഞ സമയത്തിനുള്ളിൽ ഭരതനാട്യത്തിൻ്റെ മുദ്രകൾ: ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ് നേടി ഒൻപതാം ക്ലാസുകാരി "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58192/iritty"
published_at: "2022-07-30T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e47643eed9a_PicsArt_07-30-05.36.39.jpg"
keywords: []
---

# കുറഞ്ഞ സമയത്തിനുള്ളിൽ ഭരതനാട്യത്തിൻ്റെ മുദ്രകൾ: ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ് നേടി ഒൻപതാം ക്ലാസുകാരി 

> **Lead Summary:**  **ഇരിട്ടി: **ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഭരതനാട്യത്തിൻ്റെ മുദ്രകൾ ചെയ്ത് ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ് നേടി ഒൻപതാം ക്ലാസുകാരി. പായത്തെ ശ്രീനന്ദ സന്തോഷാണ് ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഒമാൻ സലാലയിൽ ഇന്ത്യൻ സ്കൂളിൽ ആണ് ശ്രീനന്ദ പഠിക്കുന്നത് . കാങ്കോൽ സ്വദേശി സന്തോഷിന്റെയും പായം സ്വദേശിനി സജ്നയുടെയും മകളാണ്.

## Article Content

 **ഇരിട്ടി: **ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഭരതനാട്യത്തിൻ്റെ മുദ്രകൾ ചെയ്ത് ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ് നേടി ഒൻപതാം ക്ലാസുകാരി. പായത്തെ ശ്രീനന്ദ സന്തോഷാണ് ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഒമാൻ സലാലയിൽ ഇന്ത്യൻ സ്കൂളിൽ ആണ് ശ്രീനന്ദ പഠിക്കുന്നത് . കാങ്കോൽ സ്വദേശി സന്തോഷിന്റെയും പായം സ്വദേശിനി സജ്നയുടെയും മകളാണ്.

ഡാൻസ് ഒരു ഫാഷൻ ആയി കൊണ്ടുനടക്കുന്ന ശ്രീനന്ദക്ക് മറ്റു പല രംഗങ്ങളിലും കഴിവ് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രസംഗം, കവിതാപാരായണം, ആങ്കറിംഗ്, ചിത്രരചന മത്സരങ്ങളിലും പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശ്രീദർഷാണ് സഹോദരൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58192/iritty)