---
title: "വയനാട് ജില്ലാ ആശുപത്രിയിൽ എത്തിയ രോഗി നഴ്സിനെ ചവിട്ടി പരിക്കേല്‍പ്പിച്ചു: പ്രതി റിമാൻഡിൽ"
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58195/vayanad"
published_at: "2022-07-30T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e47bbe97d7a_Screenshot_20220730-055851.png"
keywords: []
---

# വയനാട് ജില്ലാ ആശുപത്രിയിൽ എത്തിയ രോഗി നഴ്സിനെ ചവിട്ടി പരിക്കേല്‍പ്പിച്ചു: പ്രതി റിമാൻഡിൽ

> **Lead Summary:** **കൽപ്പറ്റ: **വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗി നഴ്സിനെ ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതിയെ കോടതി റിമാന്റ് ചെയ്തു. നല്ലൂര്‍നാട് സ്വദേശി ജോഷ്വാ ജോയിയെയാണ് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്തത്. സംഭവ ശേഷം ഒളിവിലായിരുന്ന ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു.

## Article Content

**കൽപ്പറ്റ: **വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗി നഴ്സിനെ ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതിയെ കോടതി റിമാന്റ് ചെയ്തു. നല്ലൂര്‍നാട് സ്വദേശി ജോഷ്വാ ജോയിയെയാണ് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്തത്. സംഭവ ശേഷം ഒളിവിലായിരുന്ന ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു.

ജൂലൈ 25ന് രാത്രി പത്ത് മണിക്കാണ് കേസിന് ആസ്പദമായ സംഭവം. പനി ബാധിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് കുത്തിവെപ്പെടുക്കാൻ ശ്രമിക്കുമ്പോൾ നഴ്സിനെ ചവിട്ടിയെന്നാണ് പരാതി. പ്രതിയ്ക്കായി അടുത്ത ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58195/vayanad)