---
title: "ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു"
english_title: "An empowerment program was organized for the students in connection with the National Girls' Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5821/an-empowerment-program-was-organized-for-the-students-in-connection-with-the-national-girls-day"
published_at: "2021-10-18T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d2c211cb58_PicsArt_10-18-01.37.33.jpg"
keywords: []
---

# ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** ആറളം: ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ച് ഔവർ റസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ സി ) യുടെ ആഭിമുഖ്യത്തിൽ ആറളം ഫാം ഹയർ സെക്കന്ററി സ്കൂളിലെ പത്താം തരം വിദ്യാർത്ഥികൾക്കായി ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

ആറളം: ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ച് ഔവർ റസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ സി ) യുടെ ആഭിമുഖ്യത്തിൽ ആറളം ഫാം ഹയർ സെക്കന്ററി സ്കൂളിലെ പത്താം തരം വിദ്യാർത്ഥികൾക്കായി ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു.

സ്കൂൾ പി ടി എ പ്രസിഡന്റ്‌ കെ.ബി ഉത്തമൻ പരിപാടിയുട ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ രജിഷ കെ വി അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി ബി ആർ സി ബ്ലോക്ക്‌ പ്രൊജക്റ്റ്‌ ഓഫീസർ റീജ എം പി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ അഡ്വ പി.പി.പ്രനിൽ എന്നിവർ ക്ലാസുകൾ നയിച്ചു.

ഓ ആർ സി പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ടി പി .ഷമീജ, ഓ ആർ സി സ്ക്കൂൾ നോഡൽ ഓഫീസർ ടി. ഷഹരിയാർ,റെസ്ക്യൂ ഓഫീസർ കെ.അനഘ എന്നിവർ പരിപാടിയുടെ ഭാഗമായി സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5821/an-empowerment-program-was-organized-for-the-students-in-connection-with-the-national-girls-day)