---
title: "കണ്ണൂർ അമ്പാടി മുക്കിൽ ഡി വൈ എഫ് ഐ യുടെ കൊടിമരവും പാർട്ടി തോരണങ്ങളും നശിപ്പിച്ചതായി പരാതി. "
english_title: "Complaint th DYFI flag tree and party garland wer destroyed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5823/Complain-that-DYFI-flag-tree-and-party-garlands-were-destroyed"
published_at: "2021-10-18T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d31b470265_IMG-20211018-WA0013.jpg"
keywords: []
---

# കണ്ണൂർ അമ്പാടി മുക്കിൽ ഡി വൈ എഫ് ഐ യുടെ കൊടിമരവും പാർട്ടി തോരണങ്ങളും നശിപ്പിച്ചതായി പരാതി. 

> **Lead Summary:** കണ്ണൂർ :കണ്ണൂർ അമ്പാടി മുക്കിൽ ഡി വൈ എഫ് ഐ യുടെ കൊടിമരവും പാർട്ടി തോരണങ്ങ ളും നശിപ്പിച്ചതായി പരാതി. സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണുണ്ടായതെന്ന് സി പി എം ചെട്ടിപീടിക ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു. ഇന്നലെ രാത്രി 12 .10 ഓടെയാണ് സംഭവം. മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് ഡി വൈ എഫ് ഐ യുടെ കൊടിമരവും പാർട്ടി തോരണങ്ങളും നശിപ്പിച്ചതെന്നാണ് പരാതി.

## Article Content

കണ്ണൂർ :കണ്ണൂർ അമ്പാടി മുക്കിൽ ഡി വൈ എഫ് ഐ യുടെ കൊടിമരവും പാർട്ടി തോരണങ്ങ ളും നശിപ്പിച്ചതായി പരാതി. സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണുണ്ടായതെന്ന് സി പി എം ചെട്ടിപീടിക ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു. ഇന്നലെ രാത്രി 12 .10 ഓടെയാണ് സംഭവം. മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് ഡി വൈ എഫ് ഐ യുടെ കൊടിമരവും പാർട്ടി തോരണങ്ങളും നശിപ്പിച്ചതെന്നാണ് പരാതി.

രാവിലെ ഇത് ശ്രദ്ധയിൽ പെട്ട പ്രവർത്തകർ നേതാക്കളെ വിവരമാറിയിക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പാർട്ടി കോൺഗ്രസ് നടക്കാനിരിക്കെ ലോക്കല് സമ്മേളനങ്ങൾ നടന്നു കൊണ്ടിരിക്കെ സംഘർഷാവസ്ഥ സൃഷ്ടിക്കാനാണ് ഇത്തരം പ്രവൃത്തികൾ എന്ന് പ്രാദേശിക നേതൃത്വം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5823/Complain-that-DYFI-flag-tree-and-party-garlands-were-destroyed)