---
title: "യുണൈറ്റഡ് മർച്ചന്റ് ചേമ്പർ തുണ്ടിയിൽ  യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "United Merchants Chamber"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58269/united-merchants-chamber"
published_at: "2022-07-30T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4d6c29d059_PicsArt_07-30-12.18.30.jpg"
keywords: []
---

# യുണൈറ്റഡ് മർച്ചന്റ് ചേമ്പർ തുണ്ടിയിൽ  യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** തുണ്ടിയിൽ**: **യുണൈറ്റഡ് മർച്ചന്റ് ചേമ്പർ തുണ്ടിയിൽ യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനം പേരാവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി പി വേണുഗോപാലൻ നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ബിനോയി ജോൺ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് ടി എഫ് സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

തുണ്ടിയിൽ**: **യുണൈറ്റഡ് മർച്ചന്റ് ചേമ്പർ തുണ്ടിയിൽ യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനം പേരാവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി പി വേണുഗോപാലൻ നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ബിനോയി ജോൺ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് ടി എഫ് സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി.

യൂണിറ്റിന്റെ ചാരിറ്റി ഫണ്ട് പേരാവൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ രാജു നടപ്പറമ്പിൽ, കെ. വി ബാബു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. യു എം സി ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം ബഷീർ, വാർഡ് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ, യു എം സി മണത്തണ യൂനിറ്റ് പ്രസിഡണ്ട് എം ജി മൻമദൻ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ സന്തോഷ് കോക്കാട്ട് സ്വാഗതവും, ബാബു ക്വീൻസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58269/united-merchants-chamber)