---
title: "പോലീസുകാരൻ രക്ഷകനായി: അഖിലേഷ് ജീവിതത്തിലേക്ക്"
english_title: "The policeman to the rescue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58271/the-policeman-to-the-rescue"
published_at: "2022-07-30T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4dab9095ca_PicsArt_07-30-12.44.54.jpg"
keywords: []
---

# പോലീസുകാരൻ രക്ഷകനായി: അഖിലേഷ് ജീവിതത്തിലേക്ക്

> **Lead Summary:** **കണ്ണൂർ: **പോലീസുകാരന്റെ സമയോചിതമായ ഇടപെടൽ കുളത്തിൽ മുങ്ങിപ്പോയ യുവാവിന് രക്ഷയായി. കണ്ണൂർ പിണറായി വെണ്ടുട്ടായി ചെമ്മരശ്ശേരി കുളത്തിൽ നീന്തൽ പരിശീലിക്കുന്നതിനിടെയാണ് കലാനിലയത്തിൽ അഖിലേഷ് കുളത്തിൽ മുങ്ങിപ്പോയത്. നീന്തൽ അത്ര വശമില്ലാത്ത അഖിലേഷ് കൂട്ടുകാരനുമൊത്ത് നീന്തൽ പരിശീലിക്കുന്നതിനായാണ് വെണ്ടുട്ടായി ചെമ്മരശ്ശേരി കുളത്തിലെത്തിയത്. ഇരുവരും നീന്തുന്നതിനിടെ ഫോൺ ചെയ്യാൻ കൂട്ടുകാരൻ കുളത്തിന് വെളിയിൽ പോയി.

## Article Content

**കണ്ണൂർ: **പോലീസുകാരന്റെ സമയോചിതമായ ഇടപെടൽ കുളത്തിൽ മുങ്ങിപ്പോയ യുവാവിന് രക്ഷയായി. കണ്ണൂർ പിണറായി വെണ്ടുട്ടായി ചെമ്മരശ്ശേരി കുളത്തിൽ നീന്തൽ പരിശീലിക്കുന്നതിനിടെയാണ് കലാനിലയത്തിൽ അഖിലേഷ് കുളത്തിൽ മുങ്ങിപ്പോയത്. നീന്തൽ അത്ര വശമില്ലാത്ത അഖിലേഷ് കൂട്ടുകാരനുമൊത്ത് നീന്തൽ പരിശീലിക്കുന്നതിനായാണ് വെണ്ടുട്ടായി ചെമ്മരശ്ശേരി കുളത്തിലെത്തിയത്. ഇരുവരും നീന്തുന്നതിനിടെ ഫോൺ ചെയ്യാൻ കൂട്ടുകാരൻ കുളത്തിന് വെളിയിൽ പോയി.

ഈ സമയത്ത് കുളത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല. തിരികെയെത്തിയ കൂട്ടുകാരൻ കാണുന്നത് അഖിലേഷ് മുങ്ങിത്താഴുന്നതാണ്. കൂട്ടുകാരന്റെ നിലവിളി കേട്ടാണ് സമീപവാസിയായ പോലീസുകാരൻ ലതീഷ് (48) ഓടിയെത്തി യുവാവിനെ മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ചത്. അവശനിലയിലായ അഖിലേഷിന് ലതീഷ് പ്രാഥമിക ശുശ്രൂഷയും നൽകി. ഇതിനിടെ ഓടിക്കൂടിയ നാട്ടുകാർ അഖിലേഷിനെ പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.

ഗുരുതരാവസ്ഥയിലായതിനാൽ തലശ്ശേരി ജനറൽ ആസ്പത്രിയിലേക്ക് മാറ്റി. ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആസ്പത്രി അധികൃതർ പറഞ്ഞു. അഖിലേഷിന്റെ ജീവൻ രക്ഷിച്ച ലതീഷ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ എ.എസ്.ഐ.യാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58271/the-policeman-to-the-rescue)