---
title: "ആടിവേടനായി അമൽദേവെത്തി"
english_title: "Amaldev came hunting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58275/amaldev-came-hunting"
published_at: "2022-07-30T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4e03413615_PicsArt_07-30-01.08.12.jpg"
keywords: []
---

# ആടിവേടനായി അമൽദേവെത്തി

> **Lead Summary:**  ആദിയും വ്യാധിയും മാറ്റി ഐശ്വര്യവും സമ്പത്തും ലഭിക്കട്ടെ എന്ന പ്രാർഥനയുമായി ആടിവേടൻ കുരുന്നുകളെ കാണാനെത്തി. കൂത്തുപറമ്പ് യു.പി. സ്കൂൾ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കർക്കടകപ്പെരുമയിലാണ് വിദ്യാർഥികളെ പരിചയപ്പെടാനായി ആദിവേടനെത്തിയത്. കർക്കടോത്തി അല്ലെങ്കിൽ ആടിവേടൻ കർക്കടക മാസത്തിൽ പ്രത്യക്ഷപ്പെടുന്നുവെന്നാണ് ഐതിഹ്യം. നിറഞ്ഞ കൈയടികളോടെ വിദ്യാർഥികൾ ആസ്വദിച്ച ആടിവേടൻ വേഷം അണിഞ്ഞത് സ്കൂളിലെ പൂർവവിദ്യാർഥി കെ.പി.അമൽദേവാണ്.

## Article Content

 ആദിയും വ്യാധിയും മാറ്റി ഐശ്വര്യവും സമ്പത്തും ലഭിക്കട്ടെ എന്ന പ്രാർഥനയുമായി ആടിവേടൻ കുരുന്നുകളെ കാണാനെത്തി. കൂത്തുപറമ്പ് യു.പി. സ്കൂൾ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കർക്കടകപ്പെരുമയിലാണ് വിദ്യാർഥികളെ പരിചയപ്പെടാനായി ആദിവേടനെത്തിയത്. കർക്കടോത്തി അല്ലെങ്കിൽ ആടിവേടൻ കർക്കടക മാസത്തിൽ പ്രത്യക്ഷപ്പെടുന്നുവെന്നാണ് ഐതിഹ്യം. നിറഞ്ഞ കൈയടികളോടെ വിദ്യാർഥികൾ ആസ്വദിച്ച ആടിവേടൻ വേഷം അണിഞ്ഞത് സ്കൂളിലെ പൂർവവിദ്യാർഥി കെ.പി.അമൽദേവാണ്.

മുഴുവൻ ക്ലാസ് മുറികളിലും കയറിയ ആടിവേടൻ കുട്ടികളെ അനുഗ്രഹിച്ചു. തെയ്യം കലാകാരനായ അജയൻ പണിക്കരുടെ നേതൃത്വത്തിലാണ് ആടിവേടനെ അണിയിച്ചൊരുക്കിയത്. രാജീവൻ പണിക്കർ, സതീശൻ പണിക്കർ, ഉണ്ണികൃഷ്ണൻ,എം.ശ്രീവൽ എന്നിവരും സഹായികളായിട്ടുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58275/amaldev-came-hunting)