---
title: "സപ്ലൈകോയില്‍ 13 നിത്യോപയോഗ സാധനങ്ങളുടെ ജി.എസ് ടി ഒഴിവാക്കിയെന്ന് മന്ത്രി ജി.ആര്‍ അനില്‍"
english_title: "Minister GR Anil said that GST has been waived on 13 daily use items in SupplyCo"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58334/minister-gr-anil-said-that-gst-has-been-waived-on-13-daily-use-items-in-supplyco"
published_at: "2022-07-30T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e51443ed55b_images_(4).jpeg"
keywords: []
---

# സപ്ലൈകോയില്‍ 13 നിത്യോപയോഗ സാധനങ്ങളുടെ ജി.എസ് ടി ഒഴിവാക്കിയെന്ന് മന്ത്രി ജി.ആര്‍ അനില്‍

> **Lead Summary:** **തിരുവനന്തപുരം** : സപ്ലൈകോയില്‍ 13 നിത്യോപയോഗ സാധനങ്ങളുടെ ജി.എസ് ടി ഒഴിവാക്കിയെന്ന് മന്ത്രി ജി.ആര്‍ അനില്‍

## Article Content

**തിരുവനന്തപുരം** : സപ്ലൈകോയില്‍ 13 നിത്യോപയോഗ സാധനങ്ങളുടെ ജി.എസ് ടി ഒഴിവാക്കിയെന്ന് മന്ത്രി ജി.ആര്‍ അനില്‍

ഇതുമൂലം സംസ്ഥാനത്തിന് 25 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മുന്‍ഗണന കാര്‍ഡ് ഉടമകള്‍ക്ക് ഗോതമ്ബിന്റെ അളവ് കൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര മന്ത്രിയെ കണ്ടത്. ഗോതമ്ബിന് പകരം റാഗി നല്‍കുന്നത് പരിഗണിക്കാമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞതെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.അതേസമയം പത്ത് കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഓണത്തിന്റെ ഭാഗമായി കൂടുതല്‍ നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയില്ലെന്നും മന്ത്രി ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ സപ്ലൈകോ ഓണവിപണി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുകയാണ്. ഓണം ഫെയറിന് സംസ്ഥാന തലത്തിലും ജില്ല തലത്തിലും ഫെയറുകള്‍ നടത്തും. ഓണം ഫെയറിന്റെ ഉദ്ഘാടനം ആഗസ്റ്റ് 27 ന് നടത്തും. ഫെയറിന് അനുബന്ധമായി 1000 രൂപ വില വരുന്ന കിറ്റ് ലഭ്യമാക്കും. ഓണത്തിന് മുമ്ബ് കിറ്റുകള്‍ വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58334/minister-gr-anil-said-that-gst-has-been-waived-on-13-daily-use-items-in-supplyco)