---
title: "കേരള മുസ്ലി൦ ജമാഅത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും സുന്നി നേതാവുമായ എന്‍ അബ്ദുലത്തീഫ് സഅദി അന്തരിച്ചു"
english_title: "Kerala Muslim Jamaat Kannur district vice president and Sunni leader N Abdulatif Saadi passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58347/kerala-muslim-jamaat-kannur-district-vice-president-and-sunni-leader-n-abdulatif-saadi-passed-away"
published_at: "2022-07-30T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e5213dbc5ec_InShot_20220730_174633244.jpg"
keywords: []
---

# കേരള മുസ്ലി൦ ജമാഅത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും സുന്നി നേതാവുമായ എന്‍ അബ്ദുലത്തീഫ് സഅദി അന്തരിച്ചു

> **Lead Summary:** **കണ്ണൂർ:**കേരള മുസ്ലിംജമാഅത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും സുന്നി നേതാവുമായ എന്‍ അബ്ദുലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു. കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ഇന്ന് വൈകീട്ട് 3.30ഓടെയാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

## Article Content

**കണ്ണൂർ:**കേരള മുസ്ലിംജമാഅത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും സുന്നി നേതാവുമായ എന്‍ അബ്ദുലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു. കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ഇന്ന് വൈകീട്ട് 3.30ഓടെയാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയല്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കേരള മുസ് ലിം ജമാഅത്ത് സംഘടിപ്പിച്ച കലക് ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58347/kerala-muslim-jamaat-kannur-district-vice-president-and-sunni-leader-n-abdulatif-saadi-passed-away)