---
title: "മാർട്ടിനും കുടുംബത്തിനും നാടിന്‍റെ വികാര നിർഭരമായ യാത്രയയപ്പ് "
english_title: "An emotional farewell to Martin and his family 67"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5843/an-emotional-farewell-to-martin-and-his-family-67"
published_at: "2021-10-18T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d486c04123_vasavan-kavali-landslide.jpg.image.845.440.jpg"
keywords: []
---

# മാർട്ടിനും കുടുംബത്തിനും നാടിന്‍റെ വികാര നിർഭരമായ യാത്രയയപ്പ് 

> **Lead Summary:** കാവാലിയിൽ ഉരുൾ പൊട്ടലിൽ മരിച്ച മാർട്ടിനും കുടുംബത്തിനും നാടിന്‍റെ വികാര നിർഭരമായ യാത്രയപ്പാണ്​ ആ നാട്​ നൽകിയത്. കൂട്ടിക്കൽ കാവാലിയിൽ ഉരുൾപൊട്ടലിൽ മരിച്ച ഇളംകാട് ഒട്ടലാങ്കൽ ക്ലാരമ്മ, മാർട്ടിൻ, സിനി മാർട്ടിൻ, സ്നേഹ മാർട്ടിൻ, സോന മാർട്ടിൻ, സാന്ദ്ര മാർട്ടിൻ എന്നിവരെ കാവാലി സെന്റ് മേരീസ് പള്ളിയിലാണ് സംസ്​കരിച്ചത്​.​ നൂറ് ​കണക്കിനാളുകളാണ്​ അവസാന നോക്ക്​ കാണാനെത്തിയത്​.

## Article Content

കാവാലിയിൽ ഉരുൾ പൊട്ടലിൽ മരിച്ച മാർട്ടിനും കുടുംബത്തിനും നാടിന്‍റെ വികാര നിർഭരമായ യാത്രയപ്പാണ്​ ആ നാട്​ നൽകിയത്. കൂട്ടിക്കൽ കാവാലിയിൽ ഉരുൾപൊട്ടലിൽ മരിച്ച ഇളംകാട് ഒട്ടലാങ്കൽ ക്ലാരമ്മ, മാർട്ടിൻ, സിനി മാർട്ടിൻ, സ്നേഹ മാർട്ടിൻ, സോന മാർട്ടിൻ, സാന്ദ്ര മാർട്ടിൻ എന്നിവരെ കാവാലി സെന്റ് മേരീസ് പള്ളിയിലാണ് സംസ്​കരിച്ചത്​.​ നൂറ് ​കണക്കിനാളുകളാണ്​ അവസാന നോക്ക്​ കാണാനെത്തിയത്​.

സംസ്‌കാര ചടങ്ങിൽ സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി വി.എൻ. വാസവൻ, പട്ടികജാതി-വർഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. ആ​േന്‍റാ ആന്ണി‍ എം.പി., എം.എൽ.എ.മാരായ സെബാസ്റ്റിയൻ കുളത്തുങ്കൽ, വാഴൂർ സോമൻ, അഡ്വ. മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5843/an-emotional-farewell-to-martin-and-his-family-67)