---
title: "2.64 കിലോ സ്വർണം കടത്താൻ ശ്രമം: വിമാന കമ്പനി ജീവനക്കാരൻ കരിപ്പൂരിൽ പിടിയിൽ "
english_title: "Karipoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58495/karipoor"
published_at: "2022-07-31T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e62ae950bf6_images.jpeg"
keywords: []
---

# 2.64 കിലോ സ്വർണം കടത്താൻ ശ്രമം: വിമാന കമ്പനി ജീവനക്കാരൻ കരിപ്പൂരിൽ പിടിയിൽ 

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാനത്ത് വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് ദിവസേനെ വർധിക്കുകയാണ്. അത്തരത്തിൽ ഒരു വൻ സ്വർണ്ണ വേട്ടയാണ് കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നുണ്ടായത്. ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരനാണ് കോഴിക്കോട് കരിപ്പൂരിൽ പിടിയിലായത്.

## Article Content

**കോഴിക്കോട്: **സംസ്ഥാനത്ത് വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് ദിവസേനെ വർധിക്കുകയാണ്. അത്തരത്തിൽ ഒരു വൻ സ്വർണ്ണ വേട്ടയാണ് കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നുണ്ടായത്. ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരനാണ് കോഴിക്കോട് കരിപ്പൂരിൽ പിടിയിലായത്.

വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്തുമ്പോൾ പിടിയിലായത്. 2.64 കിലോ സ്വർണ മിശ്രിതവുമായി സിഐഎസ്എഫ് ആണ് ജീവനക്കാരനെ പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്. വിമാനത്തിൽ സ്വർണ്ണവുമായി എത്തിയ യാത്രക്കാരൻ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി സ്വർണ്ണം, വിമാനക്കമ്പനി ജീവനക്കാരന് കൈമാറുകയായിരുന്നു.

ഇയാൾ മറ്റൊരു ഗേറ്റ് വഴി സ്വർണ്ണം പുറത്തെത്തിച്ച് പുറത്ത് കാത്തുനിൽക്കുന്നവർക്ക് കൈമാറാനായിരുന്നു പ്ലാൻ.സംശയം തോന്നിയ സിഐഎസ്എഫ് ജീവനക്കാരനെ പരിശോധിച്ചപ്പോഴാണ് സ്വർണ്ണക്കടത്ത് തിരിച്ചറിഞ്ഞത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58495/karipoor)