---
title: " പയ്യന്നൂരിൽ ദുരൂഹത പടർത്തി റോഡരികിൽ ഉപേക്ഷിക്കപ്പെട്ട ഫിയറ്റ് പാലിയോ കാർ"
english_title: "Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58528/payyannur"
published_at: "2022-07-31T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e6558c12ff2_PicsArt_07-31-03.41.25.jpg"
keywords: []
---

#  പയ്യന്നൂരിൽ ദുരൂഹത പടർത്തി റോഡരികിൽ ഉപേക്ഷിക്കപ്പെട്ട ഫിയറ്റ് പാലിയോ കാർ

> **Lead Summary:**  **പയ്യന്നൂർ: **രണ്ട് വർഷം മുൻപ് ഒരു പ്രഭാതത്തിലാണ് കാങ്കോൽ നോർത്ത് വായനശാലയ്‌ക്ക്‌ സമീപത്ത് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ചുവന്ന ഫിയറ്റ് പാലിയോ കാർ കാണുന്നത്. രാവിലെ കടകൾ തുറക്കാന്‍ എത്തിയവരാണ് കാർ ആദ്യം കണ്ടത്.

## Article Content

 **പയ്യന്നൂർ: **രണ്ട് വർഷം മുൻപ് ഒരു പ്രഭാതത്തിലാണ് കാങ്കോൽ നോർത്ത് വായനശാലയ്‌ക്ക്‌ സമീപത്ത് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ചുവന്ന ഫിയറ്റ് പാലിയോ കാർ കാണുന്നത്. രാവിലെ കടകൾ തുറക്കാന്‍ എത്തിയവരാണ് കാർ ആദ്യം കണ്ടത്.

ദിവസങ്ങളോളം കാർ അന്വേഷിച്ച് ആരും വരാതായതോടെ പരിസരത്തുള്ളവർ പൊലീസിൽ പരാതി നൽകി. പൊലീസ് ഒരു തവണ സ്ഥലത്തെത്തി എന്നതൊഴിച്ചാൽ കാറ് ഇവിടെ നിന്നും നീക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല.    കെ എൽ 13  ടി 7815 നമ്പർ കാറിൻ്റെ ഉടമസ്ഥൻ്റെ പേര് റാജിദ് എസ്‌ കെ എന്നാണെന്ന് വാഹന രജിസ്‌ട്രേഷൻ വിശദാംശങ്ങളിൽ പറയുന്നു.

റോഡരികിൽ കിടന്ന കാറിൻ്റെ സ്‌പീക്കര്‍ ഉൾപ്പടെ മിക്ക ഭാഗങ്ങളും ആരൊക്കെയോ കൊണ്ടു പോയി. പക്ഷേ, കാര്‍ ഇപ്പോഴും റോഡരികിൽ തന്നെയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58528/payyannur)