---
title: "കണ്ണൂർ ചെറുപുഴ പുതിയ പുതിയ പാലത്തിൽ ‘സ്ഫോടനം’: പരിഭ്രാന്തരായി ജനം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58530/kannur"
published_at: "2022-07-31T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e658f412ec1_PicsArt_07-31-03.55.49.jpg"
keywords: []
---

# കണ്ണൂർ ചെറുപുഴ പുതിയ പുതിയ പാലത്തിൽ ‘സ്ഫോടനം’: പരിഭ്രാന്തരായി ജനം

> **Lead Summary:**  **കണ്ണൂർ :** ചെറുപുഴ പുതിയ പാലത്തിൽ രാവിലെ പത്തോടെയുണ്ടായ സ്ഫോടനത്തിൽ ജനങ്ങൾ ഞെട്ടി. ഓടിക്കൂടിയവർ കണ്ടത് പരിക്കേറ്റ് വീണ് കിടക്കുന്ന രണ്ട് പേരെയാണ്. പോലീസും അഗ്നിരക്ഷാസേനയും ആംബുലൻസും കൂടി സ്ഥലത്തെത്തിയതോടെ വാഹനങ്ങളിൽ പോയവരും വാഹനങ്ങൾ നിർത്തി കാര്യങ്ങൾ തിരക്കി.

## Article Content

 **കണ്ണൂർ :** ചെറുപുഴ പുതിയ പാലത്തിൽ രാവിലെ പത്തോടെയുണ്ടായ സ്ഫോടനത്തിൽ ജനങ്ങൾ ഞെട്ടി. ഓടിക്കൂടിയവർ കണ്ടത് പരിക്കേറ്റ് വീണ് കിടക്കുന്ന രണ്ട് പേരെയാണ്. പോലീസും അഗ്നിരക്ഷാസേനയും ആംബുലൻസും കൂടി സ്ഥലത്തെത്തിയതോടെ വാഹനങ്ങളിൽ പോയവരും വാഹനങ്ങൾ നിർത്തി കാര്യങ്ങൾ തിരക്കി.

പരിക്കേറ്റവരെ ആംബുലൻസിൽ കയറ്റുകയും സ്ഫോടനം നടന്ന സ്ഥലം കഴുകി വൃത്തിയാക്കുകയും ചെയ്ത് കഴിഞ്ഞപ്പോഴാണ് മോക്ഡ്രില്ലാണെന്ന് ജനത്തിന് മനസ്സിലായത്. ചെറുപുഴ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോക്ഡ്രില്ലിന് നേതൃത്വം നൽകിയത്. അടിയന്തര ഘട്ടങ്ങളിൽ എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ ഒരു ബോധവത്കരണമായിരുന്നു ഇതെന്ന് കെ.എ. ബോസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58530/kannur)