---
title: "നാട്ടുകാർക്ക് കൗതുകമായി മത്തി ചാകര കരക്കടിഞ്ഞു"
english_title: "The local people were curious about the sardine chakara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58540/the-local-people-were-curious-about-the-sardine-chakara"
published_at: "2022-07-31T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e66658008c5_InShot_20220731_164554301.jpg"
keywords: []
---

# നാട്ടുകാർക്ക് കൗതുകമായി മത്തി ചാകര കരക്കടിഞ്ഞു

> **Lead Summary:** **തിരൂർ**: കടലോര മേഖലയായ താനൂർ, കൂട്ടായി അഴിമുഖ മേഖലകളിൽ നാട്ടുകാർക്ക് കൗതുകമായി മത്തി ചാകര കരക്കടിഞ്ഞു. കരക്ക് അടിഞ്ഞ മത്തി ചാകര കാണാനും ജീവനുള്ള മത്തി പെറുക്കിയെടുക്കാനും നിരവധി പേരാണ് കടൽത്തീരത്ത് ഒത്തുകൂടിയത്.

## Article Content

**തിരൂർ**: കടലോര മേഖലയായ താനൂർ, കൂട്ടായി അഴിമുഖ മേഖലകളിൽ നാട്ടുകാർക്ക് കൗതുകമായി മത്തി ചാകര കരക്കടിഞ്ഞു. കരക്ക് അടിഞ്ഞ മത്തി ചാകര കാണാനും ജീവനുള്ള മത്തി പെറുക്കിയെടുക്കാനും നിരവധി പേരാണ് കടൽത്തീരത്ത് ഒത്തുകൂടിയത്.

തിരകൾക്കൊപ്പം അടിഞ്ഞുകൂടി കരയിൽ കിടന്നു പിടയുന്ന മത്തിക്കൂട്ടം പെറുക്കി എടുക്കാൻ തിരക്കായിരുന്നു. ഒരു മണിക്കൂറോളം താനൂർ, കൂട്ടായി, പടിഞ്ഞാറേക്കര എന്നിവിടങ്ങളിൽ മത്തി കരക്കടിഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58540/the-local-people-were-curious-about-the-sardine-chakara)