---
title: "തൃശൂരിൽ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന സംശയത്തെത്തുടര്‍ന്ന് യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കി ആരോഗ്യവകുപ്പ്"
english_title: "Following the suspicion that the death of a young man in Thrissur was due to monkeypox, the health department prepared the route map of the young man"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58551/following-the-suspicion-that-the-death-of-a-young-man-in-thrissur-was-due-to-monkeypox-the-health-department-prepared-the-route-map-of-the-young-man"
published_at: "2022-07-31T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e681b3b415c_images_(14).jpeg"
keywords: []
---

# തൃശൂരിൽ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന സംശയത്തെത്തുടര്‍ന്ന് യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കി ആരോഗ്യവകുപ്പ്

> **Lead Summary:** **തിരുവനന്തപുരം: **തൃശൂരിൽ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന സംശയത്തെത്തുടര്‍ന്ന് യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കി ആരോഗ്യവകുപ്പ്. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദേശം നല്‍കി. ആലപ്പുഴ വൈറോളജി ലാബിലെ സ്രവ പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കും.

## Article Content

**തിരുവനന്തപുരം: **തൃശൂരിൽ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന സംശയത്തെത്തുടര്‍ന്ന് യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കി ആരോഗ്യവകുപ്പ്. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദേശം നല്‍കി. ആലപ്പുഴ വൈറോളജി ലാബിലെ സ്രവ പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കും.

വിദേശത്തുനിന്നു മൂന്നു ദിവസം മുൻപാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് നാട്ടിലെത്തിയത്. യാത്രയിൽ ഒപ്പം സഞ്ചരിച്ചവർ, നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ടാക്സിയിൽ ഒപ്പം യാത്ര ചെയ്തവർ, യുവാവിനെ ആശുപത്രിയിൽ എത്തിച്ചവർ, ആശുപത്രിയിൽ ചികിത്സിച്ചവർ എന്നിവരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച രാവിലെയാണ് യുവാവ് മരിച്ചത്.

അതേസമയം, മരിച്ച യുവാവിന് വിദേശത്തുവച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് ബന്ധുക്കൾ ഇന്നലെയാണ് കൈമാറിയത്. മരണത്തെക്കുറിച്ച് ഉന്നതതല സംഘം അന്വേഷിക്കും. ചികിത്സ തേടാൻ വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58551/following-the-suspicion-that-the-death-of-a-young-man-in-thrissur-was-due-to-monkeypox-the-health-department-prepared-the-route-map-of-the-young-man)