---
title: "കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച യുവാവ് പിടിയിൽ"
english_title: "Koxhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58561/kozhikodu"
published_at: "2022-07-31T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e68dbac05bb_Screenshot_20220731-191445.png"
keywords: []
---

# കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച യുവാവ് പിടിയിൽ

> **Lead Summary:** **കോഴിക്കോട്: **സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച യുവാവ് പിടിയിൽ. ഉണ്ണികുളം കരുമല മഠത്തിൽ റിജേഷിനെയാണ് പൊലീസ് പിടികൂടിയത്. കുളിമുറിയിൽ കയറിയ സ്ത്രീ ക്യാമറ കണ്ട് പേടിച്ച് ബഹളം വെക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്: **സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച യുവാവ് പിടിയിൽ. ഉണ്ണികുളം കരുമല മഠത്തിൽ റിജേഷിനെയാണ് പൊലീസ് പിടികൂടിയത്. കുളിമുറിയിൽ കയറിയ സ്ത്രീ ക്യാമറ കണ്ട് പേടിച്ച് ബഹളം വെക്കുകയായിരുന്നു.

ബഹളത്തിനിടെ ഫോൺ എടുക്കാൻ വന്ന യുവാവിനെ ആളുകൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഫോൺ സൈബർ സെല്ലിന്റെ പരിശോധനക്ക് അയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58561/kozhikodu)