---
title: "സ്വാതന്ത്ര്യ സമരത്തെയും പൈതൃകത്തെയും തകർക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കണം: സി ചന്ദ്രൻ"
english_title: "The attempt to destroy the freedom struggle and heritage must be resisted and defeated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58567/the-attempt-to-destroy-the-freedom-struggle-and-heritage-must-be-resisted-and-defeated"
published_at: "2022-07-31T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e6940888472_PicsArt_07-31-08.07.35.jpg"
keywords: []
---

# സ്വാതന്ത്ര്യ സമരത്തെയും പൈതൃകത്തെയും തകർക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കണം: സി ചന്ദ്രൻ

> **Lead Summary:** സ്വാതന്ത്ര്യ സമരത്തെയും പൈതൃകത്തെയുംതകർക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കണം: സി ചന്ദ്രൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും, പൈതൃകത്തെയും വളച്ചൊടിക്കാൻ നരേന്ദ്ര മോഡിയും ബിജെപിയും ബോധപൂർവമായ ശ്രമമാണ് നടത്തുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ പ്രസ്താവിച്ചു.

## Article Content

സ്വാതന്ത്ര്യ സമരത്തെയും പൈതൃകത്തെയുംതകർക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കണം: സി ചന്ദ്രൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും, പൈതൃകത്തെയും വളച്ചൊടിക്കാൻ നരേന്ദ്ര മോഡിയും ബിജെപിയും ബോധപൂർവമായ ശ്രമമാണ് നടത്തുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ പ്രസ്താവിച്ചു.

സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ ആർഎസ്എസ് സംഘപരിവാർ അജണ്ട നടപ്പിലാക്കി കൊണ്ട് മുന്നോട്ടു പോകാനുള്ള കേന്ദ്രസർക്കാറിൻ്റെ നയത്തിന് ചൂട്ട പിടിക്കുകയാണ് കേരളത്തിലെ പിണറായി സർക്കാർ എന്നും, സ്വാതന്ത്ര്യ സമരത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നിർണായകമായ പങ്ക് തമസ്കരിക്കാനു ള്ള ആർഎസ്എസ് സിപിഎം അജണ്ട ജനാധിപത്യ വിശ്വാസികൾ ചെറുത്തു തോൽപ്പിക്കണമെന്നും ഡിസിസി നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനം മുതൽ ആഗസ്റ്റ് 13 വരെ, ആസാദി കി ഗൗരവ് പദയാത്ര ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു ആഗസ്റ്റ് 15ന് കാലത്ത് ഡിസിസി ഓഫീസിൽ സ്വാതന്ത്ര്യ സ്മൃതി ദിനം ആഘോഷിക്കാനും ,ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും ആഗസ്റ്റ് 15 ന് ആസാദി കി ഗൗരവ് പദയാത്രകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു അഡ്വ. സണ്ണി ജോസഫ് എംഎൽഎ, അഡ്വ. സജീവ് ജോസഫ് എംഎൽഎ,കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, സതീശൻ പാച്ചേനി, വി എ നാരായണൻ, പ്രൊഫ: എ ഡി മുസ്തഫ, സജീവ് മാറോളി, പി ടി മാത്യു, കെ.സി മുഹമ്മദ്ഫൈസൽ,വി വി പുരുഷോത്തമൻ , മുഹമ്മദ് ബ്ലാത്തൂർ , എം പി വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58567/the-attempt-to-destroy-the-freedom-struggle-and-heritage-must-be-resisted-and-defeated)