---
title: "പേരാവൂർ നിയോജക മണ്ഡലത്തിലെ ആദ്യത്തെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി കൊട്ടിയൂർ പഞ്ചായത്തിൽ രൂപീകരിച്ചു"
english_title: "The first Congress unit committee in Peravoor constituency was formed in Kottiyoor panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5857/the-first-congress-unit-committee-in-peravoor-constituency-was-formed-in-kottiyoor-panchayat"
published_at: "2021-10-18T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d5aa4aede0_IMG-20211018-WA0043.jpg"
keywords: []
---

# പേരാവൂർ നിയോജക മണ്ഡലത്തിലെ ആദ്യത്തെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി കൊട്ടിയൂർ പഞ്ചായത്തിൽ രൂപീകരിച്ചു

> **Lead Summary:** കൊട്ടിയൂർ: പേരാവൂർ നിയോജക മണ്ഡലത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യത്തെ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി നിലവിൽ വന്നു. കൊട്ടിയൂർ പഞ്ചായത്തിലെ 151 നമ്പർ ബൂത്തിലെ കൂനംപ്പള്ള കോളനിയിലാണ് ആദ്യത്തെ യൂണിറ്റ് കമ്മറ്റി രൂപീകരിച്ചത്.

## Article Content

കൊട്ടിയൂർ: പേരാവൂർ നിയോജക മണ്ഡലത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യത്തെ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി നിലവിൽ വന്നു. കൊട്ടിയൂർ പഞ്ചായത്തിലെ 151 നമ്പർ ബൂത്തിലെ കൂനംപ്പള്ള കോളനിയിലാണ് ആദ്യത്തെ യൂണിറ്റ് കമ്മറ്റി രൂപീകരിച്ചത്.

നേതൃത്വത്തിലേയ്ക്ക് വന്നവർ എല്ലാം ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. പ്രസിഡണ്ടും സെക്രട്ടറിയും വനിതകളാണ്. കൂനംപ്പള്ള പ്രിയദർശിനി കോൺഗ്രസ് യൂണിറ്റ് കമ്മറ്റി അഡ്വ: സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ടായി വിനീത ബൈജുവിനെയും സെക്രട്ടറിയായി ബിനു എടാനെയും ട്രഷറർ ആയി പ്രീത അർജ്ജുനനെയും മേൽ കമ്മറ്റി അംഗങ്ങളായി ജെ‌യ് മോൻകുന്നൻ, രവീന്ദ്രൻ എടാനെയും യോഗം തിരഞ്ഞെടുത്തു.

യോഗത്തിൽ കൊട്ടിയൂർ പഞ്ചായത്ത് മെമ്പർ പി.സി.തോമസ് പൊട്ടനാനി സ്വാഗതം പറഞ്ഞു. മുതിർന്ന അംഗം ചന്തു എടാൻ അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ റോയി നമ്പുടാകം, പഞ്ചായത്ത് അംഗം ബാബു മാങ്കോട്ടിൽ, പി.വി.മോഹനൻ നടുവനാട്, അയ്യംങ്കുന്ന് പഞ്ചായത്തംഗം മിനി വിശ്വനാഥ് , ചിന്നമ്മ പുളിക്കൽ സിസിലി കണ്ണന്താനം, അഗസ്റ്റിൻ വടക്കയിൽ, ജെയിസൺ കളപ്പുര, ജിജോ പ്ലാക്കുഴി, സിബി നല്ലൂർ, സന്തോഷ് കുന്നാണ്ടത്ത് എന്നിവർ പ്രസംഗിച്ചു. പ്രവർത്തനങ്ങൾക്ക് പേരാവൂർ നിയോജക മണ്ഡലം സി യു സി ചെയർമാൻ ബൈജു വർഗ്ഗീസ്, കൺവീനർ സുദീപ് ജെയിംസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5857/the-first-congress-unit-committee-in-peravoor-constituency-was-formed-in-kottiyoor-panchayat)