---
title: "വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പോലീസ് പിടിയില്‍"
english_title: "Vijilence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58608/vijilence"
published_at: "2022-08-01T05:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e71d26000f1_Screenshot_20220801-055145.png"
keywords: []
---

# വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പോലീസ് പിടിയില്‍

> **Lead Summary:** **ബത്തേരി : **വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പോലീസ് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ കുപ്പാടി സ്വദേശി അമല്‍ദേവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹര്‍ഷാദലിയെ 33/2022, പോലീസ് പിടികൂടിയത്.

## Article Content

**ബത്തേരി : **വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പോലീസ് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ കുപ്പാടി സ്വദേശി അമല്‍ദേവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹര്‍ഷാദലിയെ 33/2022, പോലീസ് പിടികൂടിയത്.

28 5 2002 തീയതി വിജിലന്‍സ് ഓഫീസര്‍ എന്ന വ്യാജേന അമല്‍ ദേവിനെ സമീപിച്ച പ്രതി ഹര്‍ഷാദലി 55,000 രൂപ വരുന്ന ഫോണ്‍ കൈപ്പറ്റി പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.

കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ വയനാട് ജില്ലയിലും കേരളത്തിലെ മറ്റു ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും ടിയാന്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി പോലീസിന് അന്വേഷണത്തില്‍ വ്യക്തമായി.

പ്രതി തന്റെ ഇരകളോട് പല ആവശ്യങ്ങളും പറഞ്ഞും വാഗ്ദാനങ്ങള്‍ നല്‍കിയും തട്ടിപ്പ് നടത്തി കബളിപ്പിക്കുകയാണ് പതിവ് . സുല്‍ത്താന്‍ബത്തേരി പോലീസ് ടിയാനെതിരെ കേസെടുത്തു കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58608/vijilence)