---
title: "പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങും"
english_title: "Parlament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58614/parlament"
published_at: "2022-08-01T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e73436f2e95_images.jpeg"
keywords: []
---

# പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങും

> **Lead Summary:** പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങും. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് പാര്‍ലമെന്റ് സമ്മേളനം പുഃനരാരംഭിക്കുന്നത്.

## Article Content

പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങും. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് പാര്‍ലമെന്റ് സമ്മേളനം പുഃനരാരംഭിക്കുന്നത്.

വിലക്കയറ്റം പ്രധാന ചര്‍ച്ചയാകും. വര്‍ഷകാല സമ്മേളനം തുടങ്ങിയത് മുതല്‍ പ്രതിപക്ഷം വിലക്കയറ്റം ചൂണ്ടിക്കാട്ടിയിരുന്നു. സമ്മേളനം തുടങ്ങി പത്ത് ദിവസം പിന്നിടുമ്ബോഴാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്.പ്രതിപക്ഷം, വിലക്കയറ്റം പ്രധാന ആയുധമാക്കുമ്ബോള്‍ ഇന്ധന വിലവര്‍ധന, യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ വാദങ്ങളുന്നയിച്ച്‌ വിഷയത്തില്‍ പ്രതിരോധം തീര്‍ക്കാനാകും ഭരണപക്ഷത്തിന്റെ ശ്രമം. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മത പ്രകാരമാണ് നിരക്ക് കൂട്ടിയതെന്ന ധനമന്ത്രി സീതാരാമന്റെ വാദം സംസ്ഥാനങ്ങള്‍ തള്ളിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58614/parlament)