---
title: "പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ മോഡൽ ഗ്രാമസഭ ചേർന്നു"
english_title: "gram sabha joined in 10th ward of gram panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58681/gram-sabha-joined-in-10th-ward-of-gram-panchayat"
published_at: "2022-08-01T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e779ffafa4c_Picsart_22-08-01_12-29-49-103.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ മോഡൽ ഗ്രാമസഭ ചേർന്നു

> **Lead Summary:** പന്ന്യന്നൂർ: ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ മോഡൽ ഗ്രാമസഭ ചേർന്നു. പന്ന്യന്നൂർ അരയാക്കൂൽ യൂപി സ്കൂളിൽ നടന്ന ഗ്രാമസഭയിൽ നിരവധിയാളുകൾ സംബന്ധിച്ചു. കില സംസ്ഥാന പരിശീലകനും, ജില്ലാ ആസൂത്രണ സമിതിയംഗവുമായ കെ.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

## Article Content

പന്ന്യന്നൂർ: ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ മോഡൽ ഗ്രാമസഭ ചേർന്നു. പന്ന്യന്നൂർ അരയാക്കൂൽ യൂപി സ്കൂളിൽ നടന്ന ഗ്രാമസഭയിൽ നിരവധിയാളുകൾ സംബന്ധിച്ചു. കില സംസ്ഥാന പരിശീലകനും, ജില്ലാ ആസൂത്രണ സമിതിയംഗവുമായ കെ.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അശോകൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രമ, കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പത്താം വാർഡംഗം പി.പി സുരേന്ദ്രൻ സ്വാഗതവും, കെ.പി അച്ചുതൻ നന്ദിയും പറഞ്ഞു. വാർഡംഗങ്ങൾ, സർക്കാർ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58681/gram-sabha-joined-in-10th-ward-of-gram-panchayat)