---
title: "തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല, ഷമീറിനെ ഭയന്ന് മാറി നിൽക്കുന്നതാണ്: ഇർഷാദ്"
english_title: "Irshad is scared of Shameer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58698/irshad-is-scared-of-shameer"
published_at: "2022-08-01T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e78621cdc23_Screenshot_2022-08-01-13-21-19-90_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല, ഷമീറിനെ ഭയന്ന് മാറി നിൽക്കുന്നതാണ്: ഇർഷാദ്

> **Lead Summary:** കോഴിക്കോട്: പന്തീരിക്കരയിൽ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയയെന്ന വാർത്തയിൽ പ്രതികരണവുമായി കാണാതായ ഇർഷാദ്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് കാണാതായ ഇർഷാദിന്റെ വെളിപ്പെടുത്തൽ.

## Article Content

കോഴിക്കോട്: പന്തീരിക്കരയിൽ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയയെന്ന വാർത്തയിൽ പ്രതികരണവുമായി കാണാതായ ഇർഷാദ്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് കാണാതായ ഇർഷാദിന്റെ വെളിപ്പെടുത്തൽ.

ഷമീറിനെ പേടിച്ചിട്ടാണ് മാറി നിൽക്കുന്നതെന്നും ഷമീറാണ് എല്ലാത്തിനും പിന്നിലെന്നും ഇർഷാദ് വെളിപ്പെടുത്തി. ഷമീർ തന്നെ ഭീഷണിപ്പെടുത്തുന്നു. സെൽഫി വിഡിയോയിലൂടെയാണ് ഇർഷാദിന്റെ വിശദീകരണം.ഇർഷാദിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു.

കണ്ണൂർ സ്വദേശി മർഷീദിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. പേരാമ്പ്ര എ. എസ് പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല. താമരശേരിക്ക് അടുത്തുള്ള കൈതപ്പൊയിൽ ഉള്ള സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന് ലഭിച്ച സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58698/irshad-is-scared-of-shameer)