---
title: "കലാഗ്രഹം ചാരിറ്റബിൾ സംഘടനയുടെ അഞ്ചാം വാർഷികാഘോഷം  ആഗസ്ത് 7 ന് "
english_title: "Kalagraham Charitable Organization"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58708/kalagraham-charitable-organization"
published_at: "2022-08-01T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e78d5742767_PicsArt_08-01-01.51.44.jpg"
keywords: []
---

# കലാഗ്രഹം ചാരിറ്റബിൾ സംഘടനയുടെ അഞ്ചാം വാർഷികാഘോഷം  ആഗസ്ത് 7 ന് 

> **Lead Summary:** കലാഗ്രഹം ചാരിറ്റബിൾ സംഘടനയുടെ അഞ്ചാം വാർഷികാഘോഷവും കലാഗ്രഹം പുരസ്കാര വിതരണവും ഞായറാഴ്ച കണ്ണൂർ പാർക്കിൻസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ കണ്ണൂരിൽ അറിയിച്ചു.

## Article Content

കലാഗ്രഹം ചാരിറ്റബിൾ സംഘടനയുടെ അഞ്ചാം വാർഷികാഘോഷവും കലാഗ്രഹം പുരസ്കാര വിതരണവും ഞായറാഴ്ച കണ്ണൂർ പാർക്കിൻസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ കണ്ണൂരിൽ അറിയിച്ചു.

വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം കണ്ണൂർ മേയർ അഡ്വ ടി ഒ മോഹനൻ നിർവഹിക്കും പരിപാടിയിൽ കലാഗ്രഹം പ്രസിഡന്റ് കലാമണ്ഡലം കവിത ടീച്ചർ അധ്യക്ഷത വഹിക്കും. കലാഗ്രഹം സെക്രട്ടറി രതീഷ് കുമാർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

പരിപാടിയിൽ വച്ച് 2022ലെ കലാഗ്രഹം സാഹിത്യ സംഗീത നിർത്തം നാടക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അഷ്റഫ് മാടായികാണ് സാഹിത്യ മേഖലയിലുള്ള അക്ഷരശ്രീ പുരസ്കാരത്തിന് അർഹനായത് മനോജ് കല്യാട് സതീശൻ കണ്ണൂർ എന്നിവർ നിർത്തത്തിലുള്ള നടന മയൂരി പുരസ്കാരത്തിനും ഹരിദാസ് സംഗീത മേഖലയിൽ നിന്നുള്ള ഗാനശ്രീ പുരസ്കാരത്തിനും അർഹനായി.

നാടക മേഖലയിൽനിന്നുള്ള നാട്ടിയത്തിലകം പുരസ്കാരത്തിന് അജിതയും നാട്യതിലകം യുവപ്രതിഭാ പുരസ്കാരത്തിനു പ്രണവ് ആലക്കോടും അർഹനായി.വാർത്താസമ്മേളനത്തിൽ കെ രാധാകൃഷ്ണൻ രതീഷ്കുമാർ കവിത ടീച്ചർ വിജയ് പ്രകാശ് സുരേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58708/kalagraham-charitable-organization)