---
title: "കണ്ടം കാളി വായനശാലയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "High result student got reward"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58715/high-result-student-got-reward"
published_at: "2022-08-01T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7a0ea91c7c_IMG-20220801-WA0005.jpg"
keywords: []
---

# കണ്ടം കാളി വായനശാലയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** കണ്ടങ്കാളി വായനശാല & ഗ്രന്ഥശാല, കണ്ടങ്കാളി വികസനസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഉന്നത വിജയികൾക്ക് അനുമോദനം നൽകി. കണ്ണാടി വായനശാല ഹാളിൽ വച്ച് നടന്ന അനുമോദന ചടങ്ങ് ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ടങ്കാളി വായനശാല & ഗ്രന്ഥശാല, കണ്ടങ്കാളി വികസനസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഉന്നത വിജയികൾക്ക് അനുമോദനം നൽകി. കണ്ണാടി വായനശാല ഹാളിൽ വച്ച് നടന്ന അനുമോദന ചടങ്ങ് ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

   കണ്ടങ്കാളി വായനശാല & ഗ്രന്ഥശാല, കണ്ടങ്കാളി വികസനസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയവർക്കും എൽഎസ്എസ്, യു എസ് എസ് സ്കോളർഷിപ്പ് നേടിയവർക്കും അനുമോദനം നൽകി. ടി ഐ മധുസൂദനൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഉപഹാര സമർപ്പണം നടത്തി.

വായനശാല പ്രസിഡന്റ് അഡ്വക്കേറ്റ് ശശി വട്ടക്കോവ്വൽ അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ എം പ്രസാദ്, ടി പി അനിൽകുമാർ, വികസന സമിതി സെക്രട്ടറി എൻ വി സുനിൽ കുമാർ, കെ രാഘവൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58715/high-result-student-got-reward)