---
title: "മെഡിസിപ്പ് ന്യൂനതകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം: സജീവ് ജോസഫ് "
english_title: "Sajeev Joseph said that the government should be ready to solve the shortcomings of Medicip"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58743/sajeev-joseph-said-that-the-government-should-be-ready-to-solve-the-shortcomings-of-medicip"
published_at: "2022-08-01T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7a70962223_Screenshot_2022-08-01-15-41-38-82_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മെഡിസിപ്പ് ന്യൂനതകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം: സജീവ് ജോസഫ് 

> **Lead Summary:** മെഡിസിപ്പ് ന്യൂനതകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സജീവ് ജോസഫ് എം.എൽ.എ. കെ.എസ്.എസ്.പി.എ തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ അംഗങ്ങൾക്കായി സംഘടിപ്പിച്ച വരവേൽപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ആർക്കും ഗുണമില്ലാത്ത, സർക്കാരിന് ഒരു ബാധ്യതയുമില്ലാത്ത പദ്ധതിയാ മെഡിസിപ്പെന്നും എം.എൽ.എ പറഞ്ഞു.

## Article Content

മെഡിസിപ്പ് ന്യൂനതകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സജീവ് ജോസഫ് എം.എൽ.എ. കെ.എസ്.എസ്.പി.എ തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ അംഗങ്ങൾക്കായി സംഘടിപ്പിച്ച വരവേൽപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ആർക്കും ഗുണമില്ലാത്ത, സർക്കാരിന് ഒരു ബാധ്യതയുമില്ലാത്ത പദ്ധതിയാ മെഡിസിപ്പെന്നും എം.എൽ.എ പറഞ്ഞു.

അവകാശങ്ങളെ പോലെ തന്നെ ഉത്തരവാദിത്തങ്ങളെ കുറിച്ചും അംഗങ്ങളെ ഓർമ്മിപ്പിക്കുന്ന സംഘടനയാണ് കെ.എസ്.എസ്.പി.എ എന്ന് സജീവ് ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. പരാതികൾ പരിഹരിക്കാനും ആവശ്യങ്ങൾ നിറവേറ്റാനും മുന്നിലുള്ളപ്പോഴും സമൂഹത്തിന് നന്മയുള്ള പ്രവർത്തനങ്ങൾ നടത്താനാണ് കെ.എസ്.എസ്.പി.എ പ്രാധാന്യം നൽകുന്നത്.

കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ മറ്റു സംഘടനകൾക്ക് മാതൃകയാകുന്നവയായിരുന്നുവെന്ന് എം.എൽ.എ പറഞ്ഞു. കേരളത്തിൽ സർക്കാർ ജനങ്ങളെ പറ്റിക്കാൻ തട്ടിക്കൂട്ട് പദ്ധതിയുമായി വന്നിരിക്കുകയാണ്, സർക്കാരിന് ഒരു ബാധ്യതയുമില്ലാത്ത പദ്ധതിയായ മെഡിസിപ്പ് കൊണ്ട് ആർക്കും ഒരു പ്രയോജനമില്ല. ഗുണകരമായ രീതിയിൽ മെഡിസിപ്പ് ന്യുനതകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും സജീവ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് പി.സുഖദേവൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് കെ.രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. വത്സമ്മ ജോസ് ക്ലാസെടുത്തു. യു. നാരായണൻ, കെ.രവീന്ദ്രൻ, പി.ടി.പി മുസ്തഫ, ടി.ജനാർദ്ദനൻ, ടി. കുഞ്ഞികൃഷ്ണൻ, എ.ശശിധരൻ, സി.എൽ ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58743/sajeev-joseph-said-that-the-government-should-be-ready-to-solve-the-shortcomings-of-medicip)