---
title: "റോട്ടറി കബനിവാലിയുടെ ഭാരവാഹികൾ ചുമതലയേറ്റു"
english_title: "The office bearers of Rotary Kabanivali took charge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58751/the-office-bearers-of-rotary-kabanivali-took-charge"
published_at: "2022-08-01T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7ac76ef6a9_IMG-20220801-WA0072.jpg"
keywords: []
---

# റോട്ടറി കബനിവാലിയുടെ ഭാരവാഹികൾ ചുമതലയേറ്റു

> **Lead Summary:** റോട്ടറി കബനിവാലിയുടെ പതിനെട്ടാമത് പ്രസിഡന്റായി റൊട്ടെറിയൻ കെ.ജി. സുനിൽ, സെക്രട്ടറിയായി റൊട്ടെറിയൻ ഡിഗോൾ തോമസ് എന്നിവർ ചുമതലയേറ്റു. സർവീസ് പ്രൊജക്റ്റിന്റെ ഉൽഘാടനം വിശിഷ്ട അതിഥി ആയിരുന്ന റോട്ടറി ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി റൊട്ടെറിയൻ ഡോ. അനിൽ മെലേത്ത് ഉദയ വായനശാല കൊയിലേരി പ്രതിനിധികൾക്ക് പുസ്തകം വിതരണം ചെയ്തു നിർവഹിച്ചു.

## Article Content

റോട്ടറി കബനിവാലിയുടെ പതിനെട്ടാമത് പ്രസിഡന്റായി റൊട്ടെറിയൻ കെ.ജി. സുനിൽ, സെക്രട്ടറിയായി റൊട്ടെറിയൻ ഡിഗോൾ തോമസ് എന്നിവർ ചുമതലയേറ്റു. സർവീസ് പ്രൊജക്റ്റിന്റെ ഉൽഘാടനം വിശിഷ്ട അതിഥി ആയിരുന്ന റോട്ടറി ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി റൊട്ടെറിയൻ ഡോ. അനിൽ മെലേത്ത് ഉദയ വായനശാല കൊയിലേരി പ്രതിനിധികൾക്ക് പുസ്തകം വിതരണം ചെയ്തു നിർവഹിച്ചു.

റൊട്ടെറിയൻ ഷൈജു മല്ലിശെരി പുതിയ മെംബർമാർക് സത്യവാചകം ചൊല്ലിക്കൊടുത്തു. സാമൂഹിക പ്രതിബദ്ധതയുള്ള കൂടുതൽ പ്രെജക്റ്റുകൾ ഈവർഷവും ചെയ്യാൻ റോട്ടറി കബനിവാലി പ്രതിജ്ഞാബദ്ധമാണ് എന്ന് പ്രസിഡന്റ് റോട്ടെറിയൻ കെ.ജി. സുനിൽ പറഞ്ഞു. ചടങ്ങിൽ റൊട്ടേറിയൻ അഗസ്റ്റിൻ പി തോമസ് അധ്യക്ഷത വഹിച്ചു, റൊട്ടേറിയൻ ജോൺസൺ ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു ,റൊട്ടെറിയൻ ബൈജു റ്റി.വി, റൊട്ടെറിയൻ റെജി എം.ഒ, സെക്രട്ടറി റൊട്ടേറിയൻ ഡിഗോൾ തോമസ് എന്നിവർ സംസാരിച്ചു...

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58751/the-office-bearers-of-rotary-kabanivali-took-charge)