---
title: "കനത്ത മഴയിൽ കീഴ്പ്പള്ളി ടൗണിലെ കടകളിൽ വെള്ളം കയറി"
english_title: "Shops in Keerpally town got flooded due to heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58754/shops-in-keerpally-town-got-flooded-due-to-heavy-rain"
published_at: "2022-08-01T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7afab03898_PicsArt_08-01-04.18.49.jpg"
keywords: []
---

# കനത്ത മഴയിൽ കീഴ്പ്പള്ളി ടൗണിലെ കടകളിൽ വെള്ളം കയറി

> **Lead Summary:**  കീഴ്പ്പള്ളി: കനത്ത മഴയിൽ കീഴ്പ്പള്ളി ടൗണിലെ കടകളിൽ വെള്ളം കയറി. ടൗണിലെ മൂന്ന് കടകളിൽ ആണ് ഇന്ന് വെള്ളം കയറിയത്. മഴക്കാലം വരുമെന്നത് മുന്നിൽ കണ്ട് ഓവുചാലിലെ മണ്ണ്മാറ്റി വൃത്തിയാക്കാത്തതിനാലാണ് എല്ലാവർഷവും കടകളിൽ വെള്ളം കയറുന്നതെന്നും മഴക്കാലമായാൽ കീഴ്പ്പള്ളിയിൽ കാണുന്ന നിത്യ കാഴ്ചയാണ് ഇതെന്നും കച്ചവടക്കാർ പറയുന്നു.

## Article Content

 കീഴ്പ്പള്ളി: കനത്ത മഴയിൽ കീഴ്പ്പള്ളി ടൗണിലെ കടകളിൽ വെള്ളം കയറി. ടൗണിലെ മൂന്ന് കടകളിൽ ആണ് ഇന്ന് വെള്ളം കയറിയത്. മഴക്കാലം വരുമെന്നത് മുന്നിൽ കണ്ട് ഓവുചാലിലെ മണ്ണ്മാറ്റി വൃത്തിയാക്കാത്തതിനാലാണ് എല്ലാവർഷവും കടകളിൽ വെള്ളം കയറുന്നതെന്നും മഴക്കാലമായാൽ കീഴ്പ്പള്ളിയിൽ കാണുന്ന നിത്യ കാഴ്ചയാണ് ഇതെന്നും കച്ചവടക്കാർ പറയുന്നു.

 കച്ചവട അവശിഷ്ടങ്ങൾ ഇടുന്നത് മൂലമാണ് ഓവുചാൽ നിറയുന്നത് എന്ന ആരോപണവും ഉണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58754/shops-in-keerpally-town-got-flooded-due-to-heavy-rain)