---
title: "സംസ്ഥാനത്തെ ശക്തമായ മഴയെ തുടര്‍ന്ന് മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി"
english_title: "Due to heavy rains in the state, educational institutes in three districts will be closed tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58758/due-to-heavy-rains-in-the-state-educational-institutes-in-three-districts-will-be-closed-tomorrow"
published_at: "2022-08-01T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7b32b13793_images_(12).jpeg"
keywords: []
---

# സംസ്ഥാനത്തെ ശക്തമായ മഴയെ തുടര്‍ന്ന് മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ ശക്തമായ മഴയെ തുടര്‍ന്ന് മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ ശക്തമായ മഴയെ തുടര്‍ന്ന് മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി.

അതേസമയം, തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. തൃശൂരിലും മലപ്പുറത്തും ഒാറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടുമാണ്. ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ വ്യാഴാഴ്ച വരെ രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി എട്ടുമുതല്‍ രാവിലെ ആറുമണിവരെയാണ് നിയന്ത്രണം. പത്തനംതിട്ടയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തമിഴ്നാട്ടിലെ ആരക്കോണത്തുനിന്ന് ദേശീയ ദുരന്തനിവാരണസേനയുടെ കൂടുതല്‍ യൂണിറ്റുകളെ കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ വിന്യസിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58758/due-to-heavy-rains-in-the-state-educational-institutes-in-three-districts-will-be-closed-tomorrow)