---
title: "കേളകം എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിജയികൾക്കുള്ള അനുമോദനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി"
english_title: "MGM Shalem Secondary School, Kelakam felicitated class 10 winners and inaugurated various clubs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58765/mgm-shalem-secondary-school-kelakam-felicitated-class-10-winners-and-inaugurated-various-clubs"
published_at: "2022-08-01T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7b7f2abece_InShot_20220801_165238455.jpg"
keywords: []
---

# കേളകം എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിജയികൾക്കുള്ള അനുമോദനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

> **Lead Summary:** **കേളകം**: കേളകം എംജിഎം ശാലേം സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2022-21 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പത്താം ക്ലാസിലെ ഉന്നത വിജയികൾക്കുള്ള അനുമോദനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

## Article Content

**കേളകം**: കേളകം എംജിഎം ശാലേം സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2022-21 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പത്താം ക്ലാസിലെ ഉന്നത വിജയികൾക്കുള്ള അനുമോദനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷത നിർവഹിച്ചു. പ്രിൻസിപ്പൽ ജോണി ടിവി സ്വാഗതം ആശംസിക്കുകയും പിടിഎ പ്രസിഡണ്ട് സായി ജോർജ്, സ്കൂൾ മാനേജർ  ഫാദർ. എൽദോ കുര്യാക്കോസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

മാനേജ്മെന്റ് ട്രസ്റ്റി തോമസ് പുളിക്കൽ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും കലാപരിപാടികളും നടത്തപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി  ബിസ്മി ജെയിംസ് നന്ദി പ്രകാശനവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58765/mgm-shalem-secondary-school-kelakam-felicitated-class-10-winners-and-inaugurated-various-clubs)