---
title: "അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് അംഗീകാരം"
english_title: "Approval of the annual plan of five local bodies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58792/approval-of-the-annual-plan-of-five-local-bodies"
published_at: "2022-08-01T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7d0f8a458c_images_(15).jpeg"
keywords: []
---

# അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് അംഗീകാരം

> **Lead Summary:** **കണ്ണൂർ** : അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതികൾ കൂടി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. ഇതോടെ 92 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് അംഗീകാരമായി. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്, തലശ്ശേരി, ശ്രീകണ്ഠാപുരം, തളിപ്പറമ്പ് നഗരസഭകൾ, കണ്ണൂർ കോർപറേഷൻ എന്നിവയുടെ വാർഷിക പദ്ധതികളാണ് അംഗീകരിച്ചത്.

## Article Content

**കണ്ണൂർ** : അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതികൾ കൂടി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. ഇതോടെ 92 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് അംഗീകാരമായി. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്, തലശ്ശേരി, ശ്രീകണ്ഠാപുരം, തളിപ്പറമ്പ് നഗരസഭകൾ, കണ്ണൂർ കോർപറേഷൻ എന്നിവയുടെ വാർഷിക പദ്ധതികളാണ് അംഗീകരിച്ചത്.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയുമായ പി പി ദിവ്യ അധ്യക്ഷത വഹിച്ചു. പദ്ധതികൾ വേഗത്തിലാക്കണമെന്ന് സമിതി നിർദേശിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി സരള, വി ഗീത, എൻ പി ശ്രീധരൻ, ഇ വിജയൻ മാസ്റ്റർ, ശ്രീന പ്രമോദ്, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58792/approval-of-the-annual-plan-of-five-local-bodies)