---
title: "നീരൊഴുക്ക് വർധിച്ചെങ്കിലും പ്രധാന അണക്കെട്ടുകളൊന്നും തത്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി"
english_title: "KSEB says that no dams should be opened for the time being"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58930/kseb-says-that-no-dams-should-be-opened-for-the-time-being"
published_at: "2022-08-02T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8c9eb6dd64_Screenshot_2022-08-02-12-17-50-59_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# നീരൊഴുക്ക് വർധിച്ചെങ്കിലും പ്രധാന അണക്കെട്ടുകളൊന്നും തത്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി

> **Lead Summary:** നീരൊഴുക്ക് വർധിച്ചെങ്കിലും പ്രധാന അണക്കെട്ടുകളൊന്നും തത്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി വൃഷ്ടി പ്രദേശങ്ങളിൽ നീരൊഴുക്ക് വർധിച്ചെങ്കിലും ഇടുക്കിയിലെ കുണ്ടള ഒഴികെ മറ്റ് പ്രധാന അണക്കെട്ടുകൾ തത്കാലം തുറക്കേണ്ടതില്ലെന്ന് വൈദ്യുതി ബോർഡ്.

## Article Content

നീരൊഴുക്ക് വർധിച്ചെങ്കിലും പ്രധാന അണക്കെട്ടുകളൊന്നും തത്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി വൃഷ്ടി പ്രദേശങ്ങളിൽ നീരൊഴുക്ക് വർധിച്ചെങ്കിലും ഇടുക്കിയിലെ കുണ്ടള ഒഴികെ മറ്റ് പ്രധാന അണക്കെട്ടുകൾ തത്കാലം തുറക്കേണ്ടതില്ലെന്ന് വൈദ്യുതി ബോർഡ്.

കുണ്ടള അണക്കെട്ട് ഇന്ന് തുറക്കും. ഡാമിന്റെ സംഭരണശേഷിയുടെ 94 ശതമാനം നിറഞ്ഞതിനെ തുടർന്നാണ് തുറക്കുന്നത്.മറ്റ് അണക്കെട്ടുകളിൽ ജലനിരപ്പിൽ ആശങ്ക വേണ്ട. ഇടുക്കി അടക്കം അണക്കെട്ടുകളിലെ നീരൊഴുക്ക് നിരന്തരം നിരീക്ഷിച്ച് വരികയാണ്. ഇടുക്കിയിൽ കനത്ത മഴ ലഭിച്ചെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണെന്നും കെ എസ് ഇ ബി അറിയിച്ചു.

മറ്റ് അണക്കെട്ടുകളിൽ ജലനിരപ്പിൽ ആശങ്ക വേണ്ട. ഇടുക്കി അടക്കം അണക്കെട്ടുകളിലെ നീരൊഴുക്ക് നിരന്തരം നിരീക്ഷിച്ച് വരികയാണ്. ഇടുക്കിയിൽ കനത്ത മഴ ലഭിച്ചെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണെന്നും കെ എസ് ഇ ബി അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58930/kseb-says-that-no-dams-should-be-opened-for-the-time-being)