---
title: "കോട്ടയത്ത് അഞ്ചിടങ്ങളിൽ ഉരുൾപൊട്ടി; പാലാ ടൗൺ വെള്ളത്തിലായി"
english_title: "Landslides occurred at five places in Kottayam; Pala town was flooded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58937/landslides-occurred-at-five-places-in-kottayam-pala-town-was-flooded"
published_at: "2022-08-02T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8ce0549295_Screenshot_2022-08-02-12-34-46-82_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# കോട്ടയത്ത് അഞ്ചിടങ്ങളിൽ ഉരുൾപൊട്ടി; പാലാ ടൗൺ വെള്ളത്തിലായി

> **Lead Summary:** കോട്ടയം: കനത്ത മഴയിൽ കോട്ടയം ജില്ലയിൽ അഞ്ചിടത്ത് ഉരുൾപൊട്ടി. മൂന്നിലവ് പഞ്ചായത്തിൽ കടപുഴ, ഇരുമാപ്ര, കവനശ്ശേരി, വെള്ളറ, മങ്കൊമ്പ്, കൂട്ടിക്കൽ പഞ്ചായത്തിൽ കാവാലി, മൂപ്പൻമല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്.

## Article Content

കോട്ടയം: കനത്ത മഴയിൽ കോട്ടയം ജില്ലയിൽ അഞ്ചിടത്ത് ഉരുൾപൊട്ടി. മൂന്നിലവ് പഞ്ചായത്തിൽ കടപുഴ, ഇരുമാപ്ര, കവനശ്ശേരി, വെള്ളറ, മങ്കൊമ്പ്, കൂട്ടിക്കൽ പഞ്ചായത്തിൽ കാവാലി, മൂപ്പൻമല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്.

വിവിധയിടങ്ങളിൽ വെള്ളം കയറി.മീനച്ചിലാർ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നു. പാലാ ടൗണിൽ വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ ഇന്നലെ തന്നെ വ്യാപാരികൾ മാറ്റിയിരുന്നു. ബിഷപ് ഹൗസിന് മുന്നിലും വെള്ളക്കെട്ട് രൂക്ഷമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58937/landslides-occurred-at-five-places-in-kottayam-pala-town-was-flooded)