---
title: "ലേണേഴ്സ് പരീക്ഷാ ഇനി ആർടിഒ ഓഫീസിൽ ; ലൈസൻസ് എടുക്കാൻ പോകുന്നവർ ഇത് അറിഞ്ഞോളൂ"
english_title: "Learner's exam now in RTO office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58947/learners-exam-now-in-rto-office"
published_at: "2022-08-02T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8d3eb39375_kerala-ll.jpg"
keywords: []
---

# ലേണേഴ്സ് പരീക്ഷാ ഇനി ആർടിഒ ഓഫീസിൽ ; ലൈസൻസ് എടുക്കാൻ പോകുന്നവർ ഇത് അറിഞ്ഞോളൂ

> **Lead Summary:** തിരുവനന്തപുരം : ഡ്രൈവിങ് ലേണേഴ്‌സ് പരീക്ഷ ഇനി മുതല്‍ ആര്‍ടിഒ, സബ് ആര്‍ടിഓ ഓഫീസുകളിലെത്തി ഓണ്‍ലൈനായി എഴുതണം. ലേണേഴ്‌സ് ടെസ്റ്റില്‍ പണം വാങ്ങി അട്ടിമറി നടക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനം ആയത്.

## Article Content

തിരുവനന്തപുരം : ഡ്രൈവിങ് ലേണേഴ്‌സ് പരീക്ഷ ഇനി മുതല്‍ ആര്‍ടിഒ, സബ് ആര്‍ടിഓ ഓഫീസുകളിലെത്തി ഓണ്‍ലൈനായി എഴുതണം. ലേണേഴ്‌സ് ടെസ്റ്റില്‍ പണം വാങ്ങി അട്ടിമറി നടക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനം ആയത്.

അപേക്ഷകര്‍ അത് ആര്‍ടിഒ, സബ് ആര്‍ടിഒ ഓഫീസുകളില്‍ എത്തി ഓണ്‍ലൈനായി തീയതിയും സമയവും ബുക്ക് ചെയ്യണം. ശേഷം പരീക്ഷാ ദിവസം നേരിട്ടെത്തി പരീക്ഷയില്‍ പങ്കെടുക്കണം. ടെസ്റ്റിന്റെ ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനാണ് തീരുമാനം എന്ന് ഗതാഗത കമ്മീഷന്‍ എസ്. ശ്രീജിത്ത് അറിയിച്ചു. അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയത് കൊറോണ വ്യാപന സമയത്താണ്.

ഇതാണ് അട്ടിമറിക്കപ്പെട്ടത്. മിക്ക സ്ഥലങ്ങളിലും പണം വാങ്ങി അപേക്ഷകരെ ജയിപ്പിച്ചത് ഡ്രൈവിങ് സ്‌കൂളുകാരും ഏജെന്റുമാരും ആണ്. 3000 മുതല്‍ 5000 രൂപ വരെയാണ് ഇതിന് ഈടാക്കിയിരുന്നത്. ഇത്തരത്തില്‍ ജയിച്ചതില്‍ ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58947/learners-exam-now-in-rto-office)