---
title: "മുത്തങ്ങയിൽ ചുണ്ടക്കുന്ന് കോളനിയിൽ വെള്ളം കയറിയത് മൂലം ഏഴ് വീടുകൾ ഒറ്റപ്പെട്ടനിലയിൽ"
english_title: "Seven houses are isolated due to water intrusion in the Mutthangil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58969/seven-houses-are-isolated-due-to-water-intrusion-in-the-mutthangil"
published_at: "2022-08-02T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8e480c5257_Picsart_22-08-02_14-16-18-401.jpg"
keywords: []
---

# മുത്തങ്ങയിൽ ചുണ്ടക്കുന്ന് കോളനിയിൽ വെള്ളം കയറിയത് മൂലം ഏഴ് വീടുകൾ ഒറ്റപ്പെട്ടനിലയിൽ

> **Lead Summary:** മുത്തങ്ങ: ചുണ്ടക്കുന്ന് കോളനിയിൽ വെള്ളം കയറിയത് മൂലം ഏഴ് വീട്കൾ ഒറ്റപ്പെട്ടനിലയിൽ. ഒരു കൈ കുഞടക്കം 28 പേരെ സുൽത്താൻ സുൽത്താൻ ബത്തേരിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന അതി സാഹസികമായി സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചു.

## Article Content

മുത്തങ്ങ: ചുണ്ടക്കുന്ന് കോളനിയിൽ വെള്ളം കയറിയത് മൂലം ഏഴ് വീട്കൾ ഒറ്റപ്പെട്ടനിലയിൽ. ഒരു കൈ കുഞടക്കം 28 പേരെ സുൽത്താൻ സുൽത്താൻ ബത്തേരിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന അതി സാഹസികമായി സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചു.

ഇന്ന് ഇതുവരെ സുൽത്താൻ ബത്തേരി അഗ്നി രക്ഷാ സേന അഞ്ച് സ്ഥലങ്ങളിൽ ഉള്ളവരെയാണ് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചത്.നെൻ മേനി ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിലെ വലിയ വട്ടത്ത് രാത്രി രണ്ട് മണിക്ക് 6 പേരേയും, ഇന്ന് രാവിലെ വെള്ളച്ചാലിൽ 4 പേരേയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു.

സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ്ജ് ശ്രീ. പി.കെ ഭരതൻ, അസി. സ്റ്റേഷൻ ഓഫീസർ ശ്രീ. ഐ.ജോസഫ് , സീനിയർ ഫയർ ഓഫീസർ കെ.എം.ഷിബു, കെ.എസ്. മോഹനൻ, അനൂപ് സ്റ്റാനി, ഷാജി എം.വി., ധനീഷ് കുമാർ, വിനീത് എ.ബി., നിബിൽ ദാസ് എഡി.. അനുറാം പി.ഡി. വില്ലേജ് ഓഫീസർ ശ്രീ. അനിൽകുമാർ, വാർഡ് മെമ്പർ ശ്രീ.എ.കെ.ഗോവ പി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58969/seven-houses-are-isolated-due-to-water-intrusion-in-the-mutthangil)