---
title: "അടുത്ത 3 ദിവസം നിർണായകം: കേന്ദ്ര കാലാവസ്ഥാ കേന്ദ്രം, ജാഗ്രത നിര്‍ദ്ദേശം"
english_title: "Cautionary note"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58981/cautionary-note"
published_at: "2022-08-02T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8eb85abfb7_images_(1).jpeg"
keywords: []
---

# അടുത്ത 3 ദിവസം നിർണായകം: കേന്ദ്ര കാലാവസ്ഥാ കേന്ദ്രം, ജാഗ്രത നിര്‍ദ്ദേശം

> **Lead Summary:** **ദില്ലി: **അടുത്ത മൂന്ന് ദിവസം നിർണായകമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ അപകടത്തിൽ പെടുന്നതിൽ ആശങ്കയുണ്ടാകുന്നെന്ന് സീനിയർ സയന്റിസ്റ്റ് ആർ.കെ ജെനമണി മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**ദില്ലി: **അടുത്ത മൂന്ന് ദിവസം നിർണായകമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ അപകടത്തിൽ പെടുന്നതിൽ ആശങ്കയുണ്ടാകുന്നെന്ന് സീനിയർ സയന്റിസ്റ്റ് ആർ.കെ ജെനമണി മാധ്യമങ്ങളോട് പറഞ്ഞു.

വരും ദിവസങ്ങളിൽ മധ്യ, വടക്കൻ മേഖലകളിലും ശക്തി പ്രാപിക്കാനാണ് സാധ്യത. ജനങ്ങൾ ജലാശയങ്ങൾക്കടുത്തേക്ക് പോവരുത്, കടലോര മേഖലകളിലും അനാവശ്യ യാത്രകൾ ഒഴിവാക്കണം, തിരുവനന്തപുരത്തും കൊച്ചിയിലും നിലവിൽ മഴ മേഘങ്ങൾ കുറഞ്ഞെങ്കിലും രാത്രിയിൽ മഴ ശക്തമാകാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശിച്ചു. ഓഗസ്റ്റ് 5 ഓടെ കൂടി മഴ കുറയും. പിന്നീട് മഴ കൊങ്കണ് മേഖലയിലേക്ക് മാറും. 2018 ലെതിന് സമാന സാഹചര്യമില്ല എങ്കിലും ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58981/cautionary-note)