---
title: "ഉരുൾപൊട്ടലിനെ തുടർന്ന് നിടുംപൊയിൽ - മാനന്തവാടി റോഡിലുണ്ടായ ഗതാഗത തടസ്സം നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു "
english_title: "Actions to remove the traffic jam have been intensified"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58990/actions-to-remove-the-traffic-jam-have-been-intensified"
published_at: "2022-08-02T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8f1bb66319_Picsart_22-08-02_15-12-41-886.jpg"
keywords: []
---

# ഉരുൾപൊട്ടലിനെ തുടർന്ന് നിടുംപൊയിൽ - മാനന്തവാടി റോഡിലുണ്ടായ ഗതാഗത തടസ്സം നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു 

> **Lead Summary:** കണ്ണൂർ: ഉരുൾപൊട്ടലിനെ തുടർന്ന് നിടുംപൊയിൽ - മാനന്തവാടി റോഡിലുണ്ടായ ഗതാഗത തടസ്സം നീക്കം ചെയ്യാനുള്ള നടപടികൾ ഊർജ്ജിതമായി. അന്തർ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലാണ് കണ്ണൂർ -വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടത്.

## Article Content

കണ്ണൂർ: ഉരുൾപൊട്ടലിനെ തുടർന്ന് നിടുംപൊയിൽ - മാനന്തവാടി റോഡിലുണ്ടായ ഗതാഗത തടസ്സം നീക്കം ചെയ്യാനുള്ള നടപടികൾ ഊർജ്ജിതമായി. അന്തർ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലാണ് കണ്ണൂർ -വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടത്.

ഇന്നലെ രാത്രി എട്ടു മുപ്പതോടെയാണ് നിടും പുറംചാൽ, പൂളക്കുറ്റി എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. നെടുമ്പൊയിൽ വയനാട് റോഡിൽ കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലായിലാണുള്ളത്.ഉരുൾപൊട്ടി നിടുംപൊയിൽ ടൗൺ ഉൾപ്പെടെ ചളിക്കളമായിരുന്നു. ചുരം റോഡിലെ സെമിത്തേരി വില്ലക്കടുത്ത 26 മൈലിലാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.

നാട്ടുകാരുടെ സഹകരണത്തോടെയാണ് ഫയർഫോഴ്സ് സംഘം ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ചെറിയ ഇടവേളയിൽ പെയ്യുന്ന അതിതീവ്ര മഴയാണ് മലയോര മേഖലകളിൽ ഉരുൾപൊട്ടലിന് ഇടയാക്കിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58990/actions-to-remove-the-traffic-jam-have-been-intensified)