---
title: "ഉരുൾപൊട്ടി നാശ നഷ്ടമുണ്ടായപ്രദേശം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൾകരീം ചേലേരി സന്ദർശിച്ചു "
english_title: "District Muslim League General Secretary Abdulkarim Cheleri visited the landslide-hit area"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59042/district-muslim-league-general-secretary-abdulkarim-cheleri-visited-the-landslide-hit-area"
published_at: "2022-08-02T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e9217928632_InShot_20220802_183642915.jpg"
keywords: []
---

# ഉരുൾപൊട്ടി നാശ നഷ്ടമുണ്ടായപ്രദേശം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൾകരീം ചേലേരി സന്ദർശിച്ചു 

> **Lead Summary:** **പേരാവൂർ** : ഉരുൾപൊട്ടി നാശ നഷ്ടമുണ്ടായപ്രദേശം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൾകരീം ചേലേരി സന്ദർശിച്ചു . 300 ഓളം അന്തേവാസികൾ താമസിക്കുന്ന പേരാവൂർ തെറ്റുവഴിയിലെ മരിയ കൃപ ഭവനമാണ്‌ സന്ദർശിച്ചത് . മാനേജർ സന്തോഷ് അവർക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് കരീം ചേലേരിയെ ധരിപ്പിച്ചു . 

## Article Content

**പേരാവൂർ** : ഉരുൾപൊട്ടി നാശ നഷ്ടമുണ്ടായപ്രദേശം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൾകരീം ചേലേരി സന്ദർശിച്ചു . 300 ഓളം അന്തേവാസികൾ താമസിക്കുന്ന പേരാവൂർ തെറ്റുവഴിയിലെ മരിയ കൃപ ഭവനമാണ്‌ സന്ദർശിച്ചത് . മാനേജർ സന്തോഷ് അവർക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് കരീം ചേലേരിയെ ധരിപ്പിച്ചു . 

30 ലക്ഷത്തിന് മുകളിലുള്ള നഷ്ടം ഉണ്ടായതായി മാനേജർ സന്തോഷ് പറഞ്ഞു .സംഘത്തിൽ ഇബ്രാഹിം മുണ്ടേരി,അൻസാരി തില്ലങ്കേരി യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ ,യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ ആറളം, പേരാവൂർ ഗ്രാമ പഞ്ചായത്തംഗം പൂക്കോത്ത് റജീനസിറാജ്,ഒമ്പാൻ ഹംസ,പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ പിവി ഇബ്രാഹിം,പി പി യൂസഫ് ഹാജി,തറാൽ ഹംസ ഹാജി,എ കെ അബ്ദുല്ല ,അബ്ദുസ്സലാം പാണമ്പ്രോൻ,കാസിം ചെവിടികുന്ന്, വൈറ്റ്ഗാർഡ് നിയോജക മണ്ഡലം ക്യാപ്റ്റൻ ഷമീൽ മാത്രക്കൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു. 

യൂത്ത്ലീഗ് നിയോജക മണ്ഡലം വൈറ്റ്ഗാർഡ് അംഗങ്ങൾ ശുചീകരണ പ്രവൃത്തി നടത്തി.മരിയ ഭവനിലെ അന്തേവാസികൾക്ക് ഉച്ച ഭക്ഷണവും വിതരണം ചെയ്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59042/district-muslim-league-general-secretary-abdulkarim-cheleri-visited-the-landslide-hit-area)