---
title: "മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി"
english_title: "Crime"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59109/crime"
published_at: "2022-08-03T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e9cdc08c66d_Screenshot_20220803-065104.png"
keywords: []
---

# മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

> **Lead Summary:** **ഇടുക്കി: **അണക്കരക്ക് സമീപം ചെല്ലാ‍ർ കോവിലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒന്നാം മൈൽ സ്വദേശി ഇടപ്പാടിയിൽ തോമസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഹുലിനെ വണ്ടൻമേട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

## Article Content

**ഇടുക്കി: **അണക്കരക്ക് സമീപം ചെല്ലാ‍ർ കോവിലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒന്നാം മൈൽ സ്വദേശി ഇടപ്പാടിയിൽ തോമസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഹുലിനെ വണ്ടൻമേട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

ചെല്ലാ‍ർകോവിലിലെ വീട്ടിൽ വച്ചാണ് രാഹുൽ സുഹൃത്തായ ഷാജിയെ കൊലപ്പെടുത്തിയത്. അയൽവാസികളും സുഹൃത്തുക്കളുമായിരുന്ന രാഹുലും ഷാജിയും ഒരുമിച്ച് മദ്യപിക്കുന്നത് പതിവാണ്. ഇന്നു രാവിലെ മുതൽ മറ്റൊരു സുഹൃത്തിനൊപ്പം ഇരുവരും മദ്യപിച്ചു.

ഉച്ചയോടെ ഒപ്പമുണ്ടായിരുന്നയാൾ വീട്ടിലേക്ക് പോയി. ഇതിനു ശേഷമാണ് ഇരുവരും തമ്മിൽ ത‍‍ർക്കമുണ്ടാകുകയും രാഹുൽ വിറകു കമ്പുകൊണ്ട് ഷാജിയെ തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തത്.ഇരുവരും തമ്മിൽ മുമ്പും ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്. മൂന്നു മാസം മുമ്പ് ഷാജി രാഹുലിനെ വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു.

തുട‍ർന്ന് പിണങ്ങിക്കഴിഞ്ഞിരുന്ന ഇരുവരും അടുത്തയിടെയാണ് വീണ്ടും അടുത്തത്. ഇവർക്കൊപ്പം മദ്യപിച്ചിരുന്നയാളെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും, ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

കൊലപാതകത്തിൽ മറ്റാ‍ക്കെർങ്കിലും പങ്കുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റുമോ‍ർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59109/crime)