---
title: "കാസർകോഡ് ജില്ലയിലെ മരുതോം ചുള്ളിയോട് വനത്തിൽ ഉരുൾ പൊട്ടൽ"
english_title: "A landslide occurred in the forest at Maruthom Chulli in Kasaragod district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59169/a-landslide-occurred-in-the-forest-at-maruthom-chulli-in-kasaragod-district"
published_at: "2022-08-03T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea1647e9029_Screenshot_2022-08-03-11-56-20-46_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# കാസർകോഡ് ജില്ലയിലെ മരുതോം ചുള്ളിയോട് വനത്തിൽ ഉരുൾ പൊട്ടൽ

> **Lead Summary:** കാസർകോഡ് ജില്ലയിലെ മരുതോം ചുള്ളിയോട് വനത്തിൽ ഉരുൾ പൊട്ടൽ . മലയോര ഹൈവേയിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകി. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ആളുകൾ കുടുങ്ങിയതോടെ ചുരത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്ത് മഴക്കെടുതിയും ദുരന്തനിവാരണ പ്രവർത്തനങ്ങളും ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തും. മീറ്റിംഗ് ഓൺലൈനിലാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാർ വിവിധ ജില്ലകളിൽ തങ്ങുന്നതിനാലാണ് ഓൺലൈൻ വഴി യോഗം നടക്കുന്നത്. യോഗത്തിൽ നിലവിൽ സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികളും അപകടസാധ്യതകളും മന്ത്രിമാർ അറിയിക്കും.

## Article Content

കാസർകോഡ് ജില്ലയിലെ മരുതോം ചുള്ളിയോട് വനത്തിൽ ഉരുൾ പൊട്ടൽ . മലയോര ഹൈവേയിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകി. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ആളുകൾ കുടുങ്ങിയതോടെ ചുരത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്ത് മഴക്കെടുതിയും ദുരന്തനിവാരണ പ്രവർത്തനങ്ങളും ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തും. മീറ്റിംഗ് ഓൺലൈനിലാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാർ വിവിധ ജില്ലകളിൽ തങ്ങുന്നതിനാലാണ് ഓൺലൈൻ വഴി യോഗം നടക്കുന്നത്. യോഗത്തിൽ നിലവിൽ സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികളും അപകടസാധ്യതകളും മന്ത്രിമാർ അറിയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59169/a-landslide-occurred-in-the-forest-at-maruthom-chulli-in-kasaragod-district)