---
title: "വളപട്ടണം പുഴയിൽ വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി"
english_title: "The Coast Guard rescued the man who fell into Valapatnam river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59181/the-coast-guard-rescued-the-man-who-fell-into-valapatnam-river"
published_at: "2022-08-03T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea23d530b97_Picsart_22-08-03_12-58-53-507.jpg"
keywords: []
---

# വളപട്ടണം പുഴയിൽ വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി

> **Lead Summary:** വളപട്ടണം: പുഴയിൽ വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി വളപട്ടണം റെയിൽവേ പാലത്തിലൂടെ നടക്കുന്നതിനിടെ കാൽവഴുതി പുഴയിലേക്ക് വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി.‌ അഴീക്കോട് പൊയ്ത്തുംകടവിലെ വാടക ക്വാർട്ടേഴ്സിൽ താമസക്കുന്ന ചന്ദ്രനെയാണ് രക്ഷപ്പെടുത്തിയത്. തൃശ്ശൂർ സ്വദേശിയാണ്.

## Article Content

വളപട്ടണം: പുഴയിൽ വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി വളപട്ടണം റെയിൽവേ പാലത്തിലൂടെ നടക്കുന്നതിനിടെ കാൽവഴുതി പുഴയിലേക്ക് വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി.‌ അഴീക്കോട് പൊയ്ത്തുംകടവിലെ വാടക ക്വാർട്ടേഴ്സിൽ താമസക്കുന്ന ചന്ദ്രനെയാണ് രക്ഷപ്പെടുത്തിയത്. തൃശ്ശൂർ സ്വദേശിയാണ്.

ലോട്ടറി വിൽപ്പനയുമായി ബന്ധപ്പെട്ട് നടക്കുന്നതിനിടെയായിരുന്നു വീണത്. സമീപത്ത് ചൂണ്ടയിടുന്നവരും മണൽത്തൊഴിലാളികളുമാണ് ഒരാൾ പുഴയിലേക്ക് വീഴുന്നത് കണ്ടത്. ഉടൻ അവിടെയെത്തിയപ്പാൾ വീണയാൾ നീന്തി റെയിൽവേ പാലത്തിന്റെ തൂണ് പിടിച്ച് നിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻതന്നെ അവർ മറ്റുള്ളവരിലേക്ക് വിവരം കൈമാറിയതോടെ തീരദേശസേനക്കും സന്ദേശം ലഭിച്ചു.

കുതിച്ചെത്തിയ തീരദേശസേനാംഗങ്ങൾ വീണയാളെ ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. കരയിൽ എത്തിച്ചയാൾക്ക് ആവശ്യമായ പ്രഥമശുശ്രൂഷയും ലഭ്യമാക്കി. ‌

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59181/the-coast-guard-rescued-the-man-who-fell-into-valapatnam-river)