---
title: "വയനാട് പ്രസ് ക്ലബിന്റെ ജഴ്‌സി പ്രകാശനം ചെയ്തു "
english_title: "Wayanad Press Club's jersey released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59186/wayanad-press-clubs-jersey-released"
published_at: "2022-08-03T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea27ee25c1f_Picsart_22-08-03_13-16-26-256.jpg"
keywords: []
---

# വയനാട് പ്രസ് ക്ലബിന്റെ ജഴ്‌സി പ്രകാശനം ചെയ്തു 

> **Lead Summary:** കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബിന്റെ ഫുട്ബോള്‍ ടീമിനുള്ള ജഴ്‌സിയുടെ പ്രകാശനം നടത്തി. താളൂര്‍ നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സാണ് ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്തത്. പരിപാടി നീലിഗിരി കോളജ് മാനേജര്‍ പി.എം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബിന്റെ ഫുട്ബോള്‍ ടീമിനുള്ള ജഴ്‌സിയുടെ പ്രകാശനം നടത്തി. താളൂര്‍ നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സാണ് ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്തത്. പരിപാടി നീലിഗിരി കോളജ് മാനേജര്‍ പി.എം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.

പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ് ഗിരീഷ് അധ്യക്ഷനായി. ജഴ്‌സി പ്രകാശനം നീലഗിരി കോളജ് സ്‌പോര്‍ട്‌സ് അക്കാദമി ഹെഡ് കോച്ച് സി.എ സത്യന്‍ പ്രസ് ക്ലബ് ഫുട്‌ബോള്‍ ടീം അംഗങ്ങളായ ജിന്‍സ് തോട്ടുങ്കര, ഹാഷിം കെ മുഹമ്മദ്, ജാഷിദ് കരീം എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു.

നീലഗിരി കോളജ് കായികവിഭാഗം മേധാവി സരില്‍ വര്‍ഗീസ്, ഒ.ടി അബ്ദുല്‍ അസീസ്, ജംഷീര്‍ കൂളിവയല്‍ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വഗതവും എക്‌സിക്യൂട്ടിവ് അംഗം കെ.എസ് മുസ്തഫ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59186/wayanad-press-clubs-jersey-released)